Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

07 November, 2018 02:40:57 PM


മുൻ വര്‍ഷങ്ങളിലേത് പോലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി മോദി

സൈനികരുടെ അര്‍പ്പണബോധമാണ് 125 കോടി ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതെന്ന് പ്രധാനമന്ത്രി



കേദാര്‍നാഥ്: ദീപാവലി ദിനത്തിൽ ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ശിവക്ഷേത്രത്തിൽ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി .കേദാര്‍പുരിയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. മുൻ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും സൈനികര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രി മോദിയുടെ  ദീപാവലി ആഘോഷം.


ഉത്തരാഖണ്ഡിലെ ഹര്‍സിലിൽ സൈനികര്‍ക്കും ഇന്തോ ടിബറ്റൻ അതിര്‍ത്തി സേനാംഗങ്ങള്‍ക്കൊപ്പമാണ് മോദി  ദീപാവലി ആഘോഷിച്ചത്. സൈനികരുടെ അര്‍പ്പണബോധമാണ് 125 കോടി ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതെന്ന്  പ്രധാനമന്ത്രി പറഞ്ഞു. വണ്‍ റാങ്ക് വണ്‍ പെന്‍ഷൻ അടക്കം സൈനികര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളും അദ്ദേഹം എടുത്തു പറഞ്ഞു. 



Share this News Now:
  • Google+
Like(s): 29