05 March, 2016 02:36:16 PM


ബിജെപി ചേട്ടനെങ്കില്‍ ബിഡിജെഎസ് അനുജന്‍ : വെള്ളാപ്പള്ളി



ആലപ്പുഴ : ബി.ജെ.പി ചേട്ടനും ബി.ഡി.ജെ.എസ്‌ അനുജനുമെന്ന്‌ വെള്ളാപ്പള്ളി നടേശന്‍. അതുകൊണ്ടു തന്നെ എത്ര സീറ്റ്‌ തന്നാലും അത്‌ തര്‍ക്കമില്ലാതെ സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി വ്യക്‌തമാക്കി. 

രാജന്‍ ബാബുവിനെ യുഡിഎഫില്‍ നിന്നും ഒഴിവാക്കിയതിന്‌ പിന്നിലും സുധീരനാണെന്നും  സുധീരന്റെ എതിര്‍പ്പ്‌ മൂലമാണ്‌ ബി.ഡി.ജെ.എസ്‌-ബിജെപി ചര്‍ച്ചകള്‍ മുന്നോട്ട്‌ പോകാത്തതെന്നും വെളളാപ്പള്ളി പറഞ്ഞു. 


എസ്‌.എന്‍.ഡി.പിയെ വിമര്‍ശിച്ച്‌ ന്യൂനപക്ഷപ്രീണനം നടത്താനാണ്‌ വി.ഡി സതീശന്റെ ശ്രമമെന്നും ശബരിമല സ്വത്ത്‌ തര്‍ക്കത്തിലെ പരസ്യ സംവാദത്തില്‍ നിന്നും സതീശന്‍ ഒളിച്ചോടിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K