06 November, 2018 09:18:30 PM


സീനിയർ സ്റ്റേറ്റ് ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 5 മുതൽ 9 വരെ അതിരമ്പുഴയിൽ

ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം കെ.സുരേഷ്കുറുപ്പ് എം.എല്‍.എ നിർവഹിച്ചു



കോട്ടയം: ജെസിഐ അതിരമ്പുഴയുടെ ആഭിമുഖ്യത്തിൽ  63 -മത് സീനിയർ സ്റ്റേറ്റ് ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 5 മുതൽ 9 വരെ അതിരമ്പുഴയിൽ നടക്കും. ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം കെ.സുരേഷ്കുറുപ്പ് എം.എല്‍.എ വലിയ വീട്ടിൽ ഫർണിച്ചേഴ്സ് ഗ്രൂപ്പ് ഡയറക്റ്റർ സാബിർ ഖാന്  ആദ്യ ടിക്കറ്റ് നല്കി നിർവഹിച്ചു. അതിരമ്പുഴ പള്ളി വികാരി ഫാ.സിറിയക്ക് കോട്ടയില്‍  അദ്ധ്യക്ഷനായിരുന്നു.  അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് മേരിക്കുട്ടി സെബാസ്റ്യൻ, ജെസിഐ പ്രസിഡന്‍റ് സാബു തോമസ്, സെക്രട്ടറി ജെയ്സൺ ജോസഫ് ജനറൽ കൺവീനർ ഡോ .തോമസ് പി ജോർജ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Google+
Like(s): 76