06 November, 2018 07:04:03 PM


ഏറ്റുമാനൂരില്‍ മൂന്നു വയസുകാരിയ്ക്ക് ക്രൂര മര്‍ദ്ദനം; പിതാവ് ഒളിവില്‍

തിരുവനന്തപുരം സ്വദേശിയായ പിതാവിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു




ഏറ്റുമാനൂര്‍: മൂന്നു വയസുകാരിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ പിതാവിനെതിരെ പോലീസ് കേസെടുത്തു. ഏറ്റുമാനൂരിനു സമീപം വാടകയക്ക് താമസിക്കുന്ന ദമ്പതിമാരുടെ കുഞ്ഞിനാണ് മര്‍ദ്ദനമേറ്റത്. ക്രൂരമായി പീഡിപ്പിച്ച പിതാവ് കുഞ്ഞിനെ വടികൊണ്ട് അടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ കുഞ്ഞിന് ഗവ. ആശുപത്രിയില്‍ ചികിത്സ നല്‍കി. അമ്മ ജോലിയ്ക്കുപോയ സമയത്താണ് പിതാവ് കുഞ്ഞിനെ മര്‍ദ്ദിച്ചതെന്ന് പറയുന്നു. ജോലികഴിഞ്ഞ് തിരികെ വീട്ടിലെത്തിയ അമ്മയാണ് കുഞ്ഞിനെ ആശുപത്രിയിലാക്കിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഈ വിവരമറിഞ്ഞ തിരുവനന്തപുരം സ്വദേശിയായ പിതാവ് ഒളിവില്‍ പോയി. പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.



Share this News Now:
  • Google+
Like(s): 572