Breaking News
കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

06 November, 2018 06:51:26 PM


ആചാരലംഘനം നടത്തി സമരക്കാരും ബോര്‍ഡ് മെമ്പര്‍ ശങ്കര്‍ദാസും; ശബരിമല കൂടുതല്‍ വിവാദത്തിലേക്ക്

ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി പതിനെട്ടാംപടിയിൽ കയറി ഇറങ്ങുന്നതും ദൃശ്യങ്ങളില്‍



ശബരിമല: യുവതിപ്രവേശത്തിന് പിന്നാലെ ശബരിമലയിൽ മറ്റൊരു ആചാരലംഘന വിവാദം കൂടി. വത്സൻ തില്ലങ്കേരിയടക്കമുള്ള പ്രതിഷേധക്കാരെ കൂടാതെ മേൽശാന്തിക്കൊപ്പം ദേവസ്വം ബോർഡംഗം കെ.പി.ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടികയറി ആചാരലംഘനം നടത്തിയെന്നാണ് ആരോപണം. തന്ത്രിക്കും പന്തളം രാജകുടുംബാംഗത്തിനും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടികയറാൻ അനുവാദമുള്ളൂ എന്ന് വ്യക്തമാക്കി തന്ത്രിയും രംഗത്തെത്തിയതോടെ സംഭവം വിവാദമായി.


സന്നിധാനത്തേക്ക് സ്ത്രീകൾ പ്രവേശിക്കുന്നത് തടയുന്നതിനായാണ് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ പതിനെട്ടാംപടിയിൽ കുത്തിയിരുന്നത്. വൽസൻ തില്ലങ്കേരി നേരിട്ടാണ് പ്രതിഷേധക്കാരെ പടിയിൽ അണിനിരത്തിയത്. ഭൂരിഭാഗം പ്രതിഷേധക്കാർക്കും ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല. വൽസൻ തില്ലങ്കേരി പതിനെട്ടാംപടിയിൽ കയറി ഇറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ശ്രീകോവിലും സോപാനവും പോലെ ആചാരപരമായ പ്രത്യേകതകളുള്ളതാണ് പതിനെട്ടാംപടിയും. ഇരുമുടിക്കെട്ടില്ലാതെ പടി കയറിയതും ശ്രീകോവിലിന് പിൻതിരിഞ്ഞ് പടിയിറങ്ങിയതുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.


ഇരുമുടിയുമായി ദർശനം നടത്തവെ ബഹളം കേട്ട് പതിനെട്ടാം പടിയിൽ എത്തിയതാണെന്നും താഴേക്ക് ഇറങ്ങിയിട്ടില്ലെന്നുമാണ് വൽസൻ തില്ലങ്കേരിയുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള തയ്യാറായില്ല. സ്ത്രീപ്രവേശനം ആചാരലംഘനം ആണെന്ന് ആരോപിച്ച് പ്രതിഷേധത്തിന് എത്തിയവർ തന്നെ ആചാരലംഘനം നടത്തിയത് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. നേരത്തെ സ്ത്രീപ്രവേശനം തടയാൻ സന്നിധാനത്ത് ചോരവീഴ്ത്തി ആചാരലംഘനം നടത്താൻ പദ്ധതിയിട്ടെന്ന രാഹുൽ ഈശ്വറിന്‍റെ പ്രസ്താവനയും പ്രതിഷേധക്കാർക്ക് തിരിച്ചടിയായിരുന്നു



Share this News Now:
  • Google+
Like(s): 176