Breaking News
കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

06 November, 2018 03:47:16 PM


മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ കോളേജ് വദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു

കുറ്റിപ്പുറം വട്ടക്കുളം തരക്കൽ വീട്ടിൽ മുഹമ്മദ് ഷിയാസ് ആണ് മരിച്ചത്



മൂന്നാർ: വിനോദ സഞ്ചാരത്തിനെത്തിയ കോളേജ് വദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു. മലപ്പുറം കുറ്റിപ്പുറം വട്ടക്കുളം തരക്കൽ വീട്ടിൽ മുഹമ്മദ് ഷിയാസ് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മലപ്പുറം സ്വദേശികളായ പത്ത് പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘം അഞ്ച് ബൈക്കുകളിലായി മുന്നാർ സന്ദർശനത്തിനെത്തിയത്. മാട്ടുപ്പെട്ടി സന്ദർശനം പൂർത്തിയാക്കി മൂന്നാറിലേക്ക് മടങ്ങവെ ബോട്ടിംങ്ങിന് സമീപത്തെ വളവിൽ മുഹമ്മദ് ഷിയാസ് സഞ്ചരിച്ച ബൈക്ക് എതിരെവന ഇനോവ കാറിൽ ഇടിക്കുകയായിരുന്നു. 

സുഹൃത്തായ ഷെമീറാണ് ബൈക്ക് ഓടിച്ചിരുന്നത്. തലക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷിയാസിനെ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാനൂർ മലബാർ കോളേജിലെ ബി.കോം മൂന്നാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ് ഷിയാസ്. മൂന്നാർ പോലീസിന്റ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.



Share this News Now:
  • Google+
Like(s): 98