06 November, 2018 01:57:46 PM


ശബരിമലയിൽ ഭക്തർക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടെന്ന് തൃപ്തി ദേശായി

സ്ത്രീകൾ ഭയന്നിട്ടാണ് ശബരിമയിൽ എത്താൻ മടിക്കുന്നത്



ശബരിമല / മുംബൈ: ശബരിമലയിൽ ഭക്തർക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടെന്ന് തൃപ്തി ദേശായി. സ്ത്രീകൾ ഭയന്നിട്ടാണ് ശബരിമയിൽ എത്താൻ മടിക്കുന്നത്. യുവതികൾ ആവശ്യപ്പെടാതെ തന്നെ സുരക്ഷ ഒരുക്കേണ്ടതുണ്ട്. മണ്ഡലകാലത്ത് ശബരിമലയിൽ എത്തുമെന്നും തൃപ്തി ദേശായി പറഞ്ഞു.


ഇന്ന് രാവിലെ ദർശനത്തിനെത്തിയ രണ്ട് സ്ത്രീകൾക്കെതിരെ 50 വയസ്സിൽ താഴെ പ്രായമുണ്ടെന്ന സംശയത്തിൽ നടപ്പന്തലിൽ തീർത്ഥാടകരില്‍ നിന്നും പ്രതിഷേധം നേരിട്ടിരുന്നു. വൻപ്രതിഷേധത്തിനിടെ രക്തസമ്മർദ്ദം ഉയർന്ന തൃശൂർ സ്വദേശി ലളിതയ്ക്ക് സന്നിധാനത്തെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. 52 വയസ്സുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് ഈ പ്രതിഷേധം അവസാനിച്ചത്. തുടർന്ന് തൃശൂര്‍ സ്വദേശിനി ദർശനം നടത്തിയ ശേഷം മടങ്ങുകയായിരുന്നു.



Share this News Now:
  • Google+
Like(s): 11