06 November, 2018 01:35:21 PM


ശ്രീധരന്‍പിള്ളയോട് ഉപദേശം തേടിയെന്ന വെളിപ്പെടുത്തല്‍: തന്ത്രിയോട് ബോർഡ് വിശദീകരണം തേടി



ശബരിമല: തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ യുവതികള്‍ സന്നിധാനത്തിന് അടുത്തെത്തിയ സമയത്ത് നടഅടച്ചിടുന്നത് സംബന്ധിച്ച് ശബരിമല തന്ത്രി ഉപദേശം തേടിയെന്ന പി എസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലില്‍ ദേവസ്വം ബോർഡ് തന്ത്രി കണ്ഠരര് രാജീവരരിനോട് വിശദീകരണം തേടി. മൂന്ന് ദിവസത്തിനകം തന്ത്രി വിശദീകരണം നൽകണമെന്നാണ് നിര്‍ദേശം.

വിശദീകരണം തൃപ്തികരമല്ലെങ്കിൽ അന്വേഷണമുണ്ടാകുമെന്നും ബോര്‍ഡ് അംഗം ശങ്കര്‍ദാസ് വ്യക്തമാക്കി. സംഭവം പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ നേരത്തെ വിശദമാക്കിയിരുന്നു. തന്ത്രിയോട് കാര്യങ്ങൾ അന്വേഷിക്കുമെന്ന് പദ്മകുമാര്‍ പറഞ്ഞു.  ശബരിമലയെ രാഷ്ട്രീയവത്കരിക്കാൻ അനുവദിക്കില്ലെന്നും പദ്മകുമാർ ആറൻമുളയിൽ പറഞ്ഞു.



Share this News Now:
  • Google+
Like(s): 11