05 November, 2018 05:52:36 PM


കെ.ഇ. ട്രോഫി: വയനാട് സെന്‍റ് മേരീസും കോട്ടയം ഗിരിദീപവും മാന്നാനം സെന്‍റ് എഫ്രേംസും ജേതാക്കള്‍

20-ാമത് വോളിബോള്‍, 16-ാമത് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്‍റുകള്‍ക്കാണ് സമാപനമായത്



കോട്ടയം: കുര്യാക്കോസ് ഏലിയാസ് ട്രോഫിക്ക് വേണ്ടിയുള്ള 20-ാമത് വോളിബോള്‍, 16-ാമത് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് മാന്നാനത്ത് സമാപനം. ഇന്ന് നടന്ന വാശിയേറിയ വോളിബോള്‍ ഫൈനല്‍ മത്സരങ്ങളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ഗിരിദീപം സ്‌കൂള്‍ സി.ജെ.എം.എ എച്ച്.എസ്.എസ് വരന്തരപ്പിള്ളിയെയും (സ്കോര്‍ 25-19, 25-20, 25-21) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്‍റ് മേരീസ് എച്ച്.എസ്.എസ് ബത്തേരി (സ്കോര്‍ 25-19, 25-15, 25-18) കോഴിക്കോട് നാഷണല്‍ എച്ച്.എസ്.എസിനെയും പരാജയപ്പെടുത്തി 20-ാമത് കെ.ഇ. ട്രോഫി വോളിബോള്‍ കിരീടം കരസ്ഥമാക്കി. 


ആണ്‍കുട്ടികളുടെ വിഭാഗം ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങളില്‍ മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്. 88-62 എന്ന സ്‌കോറിന് ഇടുക്കി ശാന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ടൂര്‍ണമെന്റില്‍ വിജയികളായി.


അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ പ്രശസ്ത സിനിമാതാരം വീണ നായരും മാന്നാനം കെ.ഇ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ആന്റണി തോമസും വിജയികള്‍ക്ക് ട്രോഫികളും, ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഹേഷ് ചന്ദ്രന്‍, കെ.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജെയിംസ് മുല്ലശ്ശേരി, പി.ടി.എ. വൈസ് പ്രസിഡന്റ് സന്ധ്യ ജി കുറുപ്പ്, വൈസ് പ്രിന്‍സിപ്പാളുമാരായ ഫാ. സേവ്യര്‍ അമ്പാട്ട്, ഷാജി ജോര്‍ജ്ജ്, സ്റ്റാഫ് പ്രതിനിധി പി.ജെ. കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.




Share this News Now:
  • Google+
Like(s): 45