04 November, 2018 10:56:57 AM


പൊലീസ് കസ്റ്റഡിയിലെടുത്ത സ്വാമിനാഥന്‍റെ മരണം; കൊലപാതകമെന്ന് സംശയിക്കുന്നതായി പിതാവ്

കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പ് ആരെങ്കിലും മകനെ മര്‍ദ്ദിച്ചിരിക്കാമെന്ന് ചെല്ലപ്പന്‍



കോഴിക്കോട്: കോഴിക്കോട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഇരുമ്പ് കടയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത സ്വാമിനാഥന്‍റെ മരണം കൊലപാതകമെന്നാണ് പിതാവ് ചെല്ലപ്പന്‍ ആരോപിക്കുന്നത്. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പ് ആരെങ്കിലും മകനെ മര്‍ദ്ദിച്ചിരിക്കാമെന്നാണ് ചെല്ലപ്പന്‍ പറഞ്ഞത്.

കമ്മീഷണർക്ക് പരാതി കൊടുത്തതായും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ചെല്ലപ്പൻ. സ്വാമിനാഥന് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്തസമ്മര്‍ദ്ദം കുറവായിരുന്നു. എന്നാല്‍ ബാഹ്യമായ പരിക്കുകള്‍ ഇല്ലെന്നും തലച്ചോറിലെ രക്തസ്രാവമാകാം മരണകാരണമെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ.കെ.പി സുനിൽ കുമാർ പറഞ്ഞത്.



Share this News Now:
  • Google+
Like(s): 39