Breaking News
ഫ്ലോറിഡയില്‍ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ അറസ്റ്റ് ചെയ്തതായി പോലീസ്... കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

03 November, 2018 04:56:11 PM


യുവജനങ്ങളിലെ ലഹരി ഉപഭോഗത്തിനെതിരേ സിനിമ ഒരുങ്ങുന്നു

സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ വരെ ലഹരി മരുന്നു മാഫിയകളുടെ വലയത്തിലാന്നു



കാസര്‍കോട്: യുവജനങ്ങളില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരേ കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സിനിമ നിര്‍മിക്കുന്നു.'കനലെരിയുന്ന ബാല്യം' എന്നു പേരിട്ടിരിക്കുന്ന  സിനിമയുടെ ചിത്രീകരണ സ്വിച്ച് ഓണ്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാളെ (നവംബര്‍ 4 ഞായര്‍) ഉച്ചയ്ക്ക് 12ന് ചായ്യോം സ്‌കൂള്‍ പരിസരത്ത് നിര്‍വഹിക്കും. എം. രാജഗോപാലന്‍ എംഎല്‍എ സംബന്ധിക്കും. ആരോഗ്യ വകുപ്പ്, എക്‌സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ  പിന്തുണയോടെയാണ്  ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ നിര്‍മിക്കുന്നത്. 



സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ വരെ ലഹരി മരുന്നു മാഫിയകളുടെ വലയത്തിലാകുകയും കേസുകളില്‍പെടുന്നതും നിത്യ സംഭവമായി മാറുന്ന നിലവിലെ സാഹചര്യത്തില്‍ ലഹരിക്കെതിരേ ശക്തമായ ബോധവല്‍ക്കരണം സമൂഹത്തില്‍ അത്യാവശ്യമാണ്. ഇതിനുള്ള നല്ലൊരു മാധ്യമമാണ് സിനിമയെന്നും കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല പറഞ്ഞു.  എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ പ്രമേയമാക്കി 'വിഷമഴ' എന്ന സിനിമ  സംവിധാനം ചെയ്ത അജി കുട്ടമാമനാണ്  ഇതിന്‍റെ കഥ-തിരക്കഥ, സംവിധാനവും നിര്‍വഹിക്കുന്നത്. തദ്ദേശീയരായ 25ലധികം പേരാണ് സിനിമയില്‍ അഭിനേതാക്കളായി എത്തുന്നത്.  പൊതുവേദികളിലും മറ്റു സന്നദ്ധ സംഘടനകള്‍ വഴിയും പ്രദര്‍ശനം നടത്തി ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്കെത്തിക്കലാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. നേരത്തേ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ജലചൂഷണത്തിനെതിരേ നിര്‍മിച്ച 'ഇരുളും മുമ്പേ' എന്ന ടെലിഫിലിമും പ്രേക്ഷക പ്രശംസ നേടിയിരുന്നു. 



Share this News Now:
  • Google+
Like(s): 124