Breaking News
എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

03 November, 2018 02:41:45 PM


കാമുകന്‍റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍; പ്രശസ്ത മോഡല്‍ അറസ്റ്റില്‍

രാജ്യതലസ്ഥാനത്ത് അധ്യാപിക വെടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവ്



ദില്ലി: രാജ്യതലസ്ഥാനത്ത് അധ്യാപിക വെടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവ്. കാമുകന്‍റെ ഭാര്യയായ സുനിത (38)യെ കൊല്ലാന്‍ പത്ത് ലക്ഷം രൂപയുടെ ക്വട്ടേഷന്‍ പ്രശസ്ത മോഡല്‍ നല്‍കിയതായി അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച് സ്കൂളിലേക്ക് പോകുന്ന വഴിയാണ് സുനിതയ്ക്ക് വെടിയേറ്റത്.


സുനിതയുടെ ഭര്‍ത്താവ് മഞ്ജിത് (38), സുഹൃത്തുക്കാളയ ഏഞ്ചല്‍ ഗുപ്ത് (ശശി പ്രഭ -26), രാജീവ് എന്നിവരെ അന്വേഷണത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് സംഭവങ്ങളിലെ ചുരുളുകള്‍ ഓരോന്നായി അഴിഞ്ഞത്. മഞ്ജിത്തും ഏഞ്ചലും അടുപ്പത്തിലായിരുന്നു. ഇതേക്കുറിച്ച് വ്യക്തമായതോടെ സുനിത ഈ ബന്ധത്തെ എതിര്‍ത്തു. കൂടാതെ, സുനിതയുടെ സഹോദരന്‍ ഏഞ്ചലിന്‍റെ വീട്ടിലെത്തി മഞ്ജിത്തുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പറയുകയും ചെയ്തു. കൊലപാതകത്തിലേക്ക് നയിക്കാനുള്ള കാരണങ്ങള്‍ ഇതാണെന്ന് പൊലീസ് പറയുന്നു. ദില്ലിയിലെ പ്രശസ്ത മോഡലാണ് ഏഞ്ചല്‍.


ആറു മാസം മുമ്പ് തന്നെ സുനിതയെ ഏതുവിധേനയും ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഏഞ്ചലും മഞ്ജിത്തും ആരംഭിച്ചിരുന്നു. പല ക്വട്ടേഷന്‍ സംഘങ്ങളെയും ഇതിനായി ഏഞ്ചല്‍ കണ്ടു. 18 ലക്ഷം രൂപ ആവശ്യപ്പെട്ട ക്വട്ടേഷന്‍ സംഘവുമായി 10 ലക്ഷത്തിന് ധാരണയായി. രണ്ടു തവണകളായി രണ്ടരലക്ഷം രൂപ സംഘത്തിന് നല്‍കുകയും ചെയ്തു. സുനിതയുടെ കാര്യങ്ങള്‍ ക്വട്ടേഷന്‍ സംഘത്തെ അറിയിക്കുകയായിരുന്നു മഞ്ജിത് ചെയ്തത്. ഇയാളുടെ ഡ്രെെവറായ രാജീവ് ക്വട്ടേഷന്‍ സംഘത്തെ സുനിത പോകുന്ന വഴിയിലെത്തിച്ചു.


സ്കൂളിലേക്ക് പോകുന്നതുവഴി സുനിതയെ അജ്ഞാന്‍ വെടിവച്ച് കൊല്ലുകയായിരുന്നു. പതിനാറ് വയസുള്ള മകള്‍ക്കും എട്ടു വയസുകാരനായ മകനുമൊപ്പമാണ് സുനിത താമസിച്ചിരുന്നത്. വെടിവെച്ചയാളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 



Share this News Now:
  • Google+
Like(s): 48