02 November, 2018 06:27:47 PM


ഏറ്റുമാനൂര്‍ - പാലാ റോഡില്‍ കൂടല്ലൂർ കവലക്ക് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു




ഏറ്റുമാനൂര്‍: പാലാ റോഡിൽ കൂടല്ലൂർ കവലക്കും കട്ടച്ചിറകയറ്റത്തിനുമിടക്ക് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷാ ഡ്രൈവര്‍ കുമരകം ചീപ്പുങ്കല്‍ മാലികായല്‍ ചിറ സജി (45), യാത്രക്കാരായ കുമരകം ആശാരിപറമ്പില്‍ കോളനി നിവാസികളായ വിഷ്ണു (35), ഹിരണ്‍ലാല്‍ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പകല്‍ മൂന്ന് മണി കഴിഞ്ഞായിരുന്നു അപകടം. പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ വശത്തുനിന്നും ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. 



Share this News Now:
  • Google+
Like(s): 174