02 November, 2018 03:11:03 PM


പഠിപ്പിക്കുന്നതിനിടെ കുട്ടികളെ അടിക്കുകയും അസഭ്യം പറയുകയും ചെയ്ത അമ്മയ്ക്ക് ജയില്‍ ശിക്ഷ

കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് അച്ഛന്‍റെ പരാതി



കുവൈറ്റ് സിറ്റി: കുട്ടികളെ പഠിപ്പിക്കുന്നതിനിടെ അടിക്കുകയും അസഭ്യം പറയുകയും ചെയ്ത കുറ്റത്തിന് അമ്മയെ ജയിലിലടച്ചു. കുട്ടികളുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുവൈറ്റ് കോടതിയാണ് ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ചത്. കുട്ടികളെ പഠിപ്പിക്കുന്നതിനിടെ ഇവര്‍ അടിക്കാറുണ്ടായിരുന്നെന്നും കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്നുമാണ് അച്ഛന്റെ പരാതിയില്‍ ആരോപിച്ചിരുന്നത്. ഇതിന് തെളിവായി വീഡിയോ ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് ശിക്ഷ വിധിച്ചത്.



Share this News Now:
  • Google+
Like(s): 64