Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

02 November, 2018 03:01:30 PM


യുവതികൾ ശബരിമലയിൽ പ്രവേശിച്ചാൽ ക്ഷേത്രം അശുദ്ധമാകുമെന്ന് തന്ത്രിസമാജം

സമവായത്തിന്‍റെ പാതയിൽ പ്രശ്നപരിഹാരത്തിന് സർക്കാർ തയ്യാറാവണം



കൊച്ചി:  യുവതികൾ ശബരിമലയിൽ പ്രവേശിച്ചാൽ ക്ഷേത്രം അശുദ്ധമാകുമെന്ന് തന്ത്രിസമാജം. അങ്ങനെ സംഭവിച്ചാൽ ക്ഷേത്രനട അടച്ച് പരിഹാര ക്രിയകൾ ചെയ്യേണ്ടിവരുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന തന്ത്രിസമാജം യോഗം മുന്നറിയിപ്പ് നല്‍കി. ക്ഷേത്ര ആചാരങ്ങളിൽ വിശ്വാസമില്ലാത്തവർ ആചാരാനുഷ്ടാനങ്ങളിൽ ഇടപെടുന്നത് ശബരിമലയുടെ സർവ്വനാശത്തിൽ അവസാനിക്കുമെന്നും തന്ത്രി സമാജം പറഞ്ഞു. 

ആചാരാനുഷ്ടാനങ്ങളിൽ ഇടപെടുന്നതിൽ നിന്ന് സർക്കാർ വിട്ടു നിൽക്കണമെന്നും സമുദായ നേതാക്കളെ അപമാനിക്കുന്ന നേതാക്കളുടെ നടപടിയിൽ ഉത്കണ്ഠയുണ്ടെന്നും തന്ത്രി സമാജം പറഞ്ഞു. ഈ മാസം 12 മുതല്‍ എല്ലാ ക്ഷേത്രങ്ങളിലും നാമജപവും പൂജകളും നടത്താനാണ് തീരുമാനമെന്നും തന്ത്രിസമാജം വ്യക്തമാക്കി. ക്ഷേത്രങ്ങളെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ‌സമവായത്തിന്‍റെ പാതയിൽ പ്രശ്നപരിഹാരത്തിന് സർക്കാർ തയ്യാറാവണമെന്നും യോഗത്തില്‍ തന്ത്രിസമാജം ആവശ്യപ്പെട്ടു.



Share this News Now:
  • Google+
Like(s): 23