Breaking News
കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

01 November, 2018 02:16:03 PM


13 വയസുകാരിയെ യുവാവ് തലവെട്ടി കൊലപ്പെടുത്തി

സേലം ജില്ലയിലെ മാത്തൂര്‍ തളവായ്‌പെട്ടി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്സേലം: എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ അയല്‍വാസിയായ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. സേലം ജില്ലയിലെ മാത്തൂര്‍ തളവായ്‌പെട്ടി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒക്ടോബര്‍ മാസം 22ന് നടന്ന സംഭവത്തില്‍ പ്രധാന പ്രതി ദിനേശ് പിടിയിലായത് ബുധനാഴ്ച ആയിരുന്നു. ദിനേശ് കുമാറിന്‍റെ അയല്‍വാസിയായ ചാമിവേലിന്‍റെ മകള്‍ രാജലക്ഷ്മിയെ ആണ് ക്രൂരമായി കൊലപ്പെടുത്തിയത്. എട്ടാം ക്സാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് 13-വയസ് മാത്രമാണ് ഉണ്ടായത്.


അമ്മ ചിന്നപ്പൊണ്ണും രാജലക്ഷ്മിയും കൂടി വീടിന് മുന്നില്‍ ഇരിക്കുമ്പോള്‍ പാടത്ത് നിന്നും ജോലി കഴിഞ്ഞ്  കയറി വന്ന ദിനേശ് അക്രമാസക്തനാവുകയായിരുന്നു. ചിന്നപ്പൊണ്ണിനെ മര്‍ദ്ദിച്ചശേഷം കൈയ്യില്‍ ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് രാജലക്ഷ്മിയുടെ തല വെട്ടിമാറ്റുകയായിരുന്നു. ആളുകള്‍ ഓടികൂടിയപ്പോള്‍ കുട്ടിയുടെ തല വഴിയിലേക്ക് എറിഞ്ഞ് ദിനേശ് സ്ഥലംവിട്ടു. 


സേലം പോലീസ് പിന്നീട് ദിനേശിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പോലീസ് പറഞ്ഞു. ദലിത് വിഭാഗത്തില്‍പ്പെടുന്ന രാജലക്ഷ്മിയുടെ മാതാപിതാക്കള്‍ പുഷ്പ വ്യാപാരികളാണ്. ദിനേശ് കുമാര്‍ കത്തിയുമായി പാഞ്ഞെടുക്കുന്നത് ദിനേശിന്‍റെ ഭാര്യ കണ്ടുവെന്നും അവര്‍ ഒന്ന് വിളിച്ചു പറഞ്ഞിരുന്നുവെങ്കില്‍ എന്‍റെ മകള്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുമായിരുന്നുവെന്ന് ചിന്നപ്പൊണ്ണ് കണ്ണീരോടെ പറയുന്നു. 


പലപ്പോഴും തനിക്ക് വഴങ്ങാന്‍ ദിനേശ് 13 വയസ് മാത്രം പ്രായമുളള തന്‍റെ മകളെ നിര്‍ബന്ധിച്ചിരുന്നതായി ചിന്നപ്പൊണ്ണ് പറയുന്നു. രോഷാകുലനായി വീട്ടിലേയ്ക്ക് അരിവാളുമായി ദിനേശ് ഓടികയറുകയായിരുന്നു. അയാളെ തടഞ്ഞു നിര്‍ത്താനും എന്തോ പറയാനും രാജലക്ഷ്മി മുതിര്‍ന്നുവെങ്കിലും കുട്ടിയെ വലിച്ചിഴച്ച് തലവെട്ടുകയായിരുന്നു. 


കൊലപാതകത്തിനു രണ്ട് ദിവസം മുന്‍പ് ദിനേശിന്‍റെ ഭാര്യ ശാരദയെ തിരഞ്ഞ് വീട്ടില്‍ ചെന്ന രാജലക്ഷ്മിയെ അപമാനിച്ചിരുന്നതായി അമ്മ ചിന്നപ്പൊണ്ണ് പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി അസ്വാഭാവികമായാണ് ദിനേശ് കുമാര്‍ പെരുമാറിയിരുന്നത്. അമിത ലൈംഗികാസക്തിയുളള ഇയാളെ ഈ പെരുമാറ്റത്തിന്‍റെ പേരിലാണ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതെന്നും ചിന്നപ്പൊണ്ണ് പറഞ്ഞു.Share this News Now:
  • Google+
Like(s): 179