01 November, 2018 02:08:59 PM


തിരുവനന്തപുരത്ത് ലീഗ് നേതാവിനെ പൊലീസ് പൊതുമധ്യത്തില്‍ വിവസ്ത്രനാക്കി നടത്തി

തിരുവനന്തപുരം ജില്ലാ മുസ്‍ലിം ലീഗ് കൗണ്‍സിലറായ ഷിബു കല്ലറയെയാണ് മുണ്ടില്ലാതെ നടത്തിയത്



തിരുവനന്തപുരം: മുസ്‍ലിം ലീഗ് ജില്ലാ നേതാവിനെ പൊതു മധ്യത്തിലൂടെ പട്ടാപകല്‍ വിവസ്ത്രനാക്കി നടത്തിയതായി പരാതി. തിരുവനന്തപുരം ജില്ലാ മുസ്‍ലിം ലീഗ് കൗണ്‍സിലറായ ഷിബു കല്ലറയെയാണ് മുണ്ടില്ലാതെ നടത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിക്കുകയാണ്.


പാങ്ങോട് എസ്ഐ നിയാസിന്‍റെ പേരിലാണ് പരാതി. ഡിജിപി അടക്കമുള്ളവര്‍ക്ക് സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതായും പൊലീസ് കംപ്ലയന്‍റ്സ് അതോറിറ്റിയെ ഇന്ന് സമീപിക്കുമെന്നും പറഞ്ഞു.



Share this News Now:
  • Google+
Like(s): 242