Breaking News
എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

01 November, 2018 01:53:31 PM


ശബരിമല യുവതിപ്രവേശനം: കാസർകോട് മുതൽ പമ്പ വരെ പ്രതിഷേധ രഥയാത്രയ്ക്കൊരുങ്ങി ബിജെപി

പുനപരിശോധന ഹർജി മാത്രം കണക്കിലെടുത്തല്ല ബിജെപി നിലപാടെന്ന് സംസ്ഥാന അദ്ധ്യക്ഷൻ



കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ രണ്ടാം ഘട്ട സമരത്തിനൊരുങ്ങി ബിജെപി. വരുന്ന എട്ടാം തിയതി കാസർകോട് മുതൽ പമ്പ വരെ രഥയാത്ര നടത്തും. പുനപരിശോധന ഹർജി മാത്രം കണക്കിലെടുത്തല്ല ബിജെപി നിലപാടെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി.


ശബരിമല വിഷയത്തിൽ ഹൈന്ദവ സംഘടനകളെ ഏകോപിപ്പിച്ച് ബിജെപി നടത്തുന്ന സമരം പാർട്ടി നേട്ടമുണ്ടാക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. വരുന്ന അഞ്ചാം തിയതിയും മണ്ഡലകാലത്തിലും സ്വീകരിക്കേണ്ട തുടർസമരപരിപാടികളാണ് കൊച്ചിയിൽ ചേരുന്ന സംസ്ഥാന നേതൃ യോഗത്തിൽ ചർച്ചയാകുന്നത്. പ്രതിഷേധം സജീവമാക്കി മുന്നോട്ട് പോകുന്നത് വഴി സംസ്ഥാന സർക്കാരിനെ പരമാവധി സമ്മർദ്ദത്തിലാക്കുകയാണ് ലക്ഷ്യം. പുനപരിശോധനാ ഹർജി അപൂർവ്വങ്ങളിൽ അപൂർവ്വമായെ കോടതി സ്വീകരിക്കാറൂള്ളൂയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പ്രതികരിച്ചു. 


നിലവിലെ അനുകൂല സാഹചര്യത്തിൽ ലോക്സഭ മത്സര ചിത്രത്തിലും പാർട്ടി സജീവമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നാമജപ പ്രാർത്ഥനാ യജ്ഞവുമായി മുന്നോട്ട് പോകാൻ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി. സമരപരിപാടികൾ തീരുമാനിക്കുന്നതിന് പന്തളം കൊട്ടാരം പ്രതിനിധി ഉൾപ്പടെ പങ്കെടുക്കുന്ന യോഗം കോട്ടയത്ത് നടക്കുകയാണ്.



Share this News Now:
  • Google+
Like(s): 44