01 November, 2018 01:39:41 PM


ഗുരുവായൂരിലെ ആനയോട്ടം അവസാനിപ്പിക്കാൻ നിർദ്ദേശിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

ആനകളോടുള്ള ക്രൂരത ആണ് ഈ ആചാരത്തിലൂടെ നടക്കുന്നത് എന്ന് ഹർജിക്കാര്‍



ദില്ലി: ഗുരുവായൂരിലെ ആനയോട്ടം അവസാനിപ്പിക്കാൻ നിർദ്ദേശിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. സംസ്ഥാന സർക്കാരിനും ഗുരുവായൂർ ദേവസ്വത്തിനുമാണ് സുപ്രീംകോടതി നോട്ടീസ് . ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷൻ ആയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. ആനകളോടുള്ള ക്രൂരത ആണ് ഈ ആചാരത്തിലൂടെ നടക്കുന്നത് എന്ന് ഹർജിക്കാര്‍. 
 


Share this News Now:
  • Google+
Like(s): 50