01 November, 2018 12:37:12 PM


'പൊലീസ് നായ പ്രയോഗം ജനാധിപത്യപരം'; വിശദീകരണവുമായി ബി ഗോപാലകൃഷ്ണൻ

പ്രധാനമന്ത്രി ഉൾപ്പടെ ബിജെപി കേന്ദ്ര സംസ്ഥാന നേതാക്കളെ സിപിഎം ഇതിലും മോശമായ രീതിയിൽ അവഹേളിച്ചിട്ടുണ്ട്



തിരുവല്ല: ഐജി മനോജ് എബ്രഹാമിനെതിരായ ' പൊലീസ് നായ ' പരാമർശത്തിൽ വിശദീകരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ' പൊലീസ് നായ ' എന്ന പ്രയോഗം ജനാധിപത്യപരമാണ്, ' പൊലീസ് നായ ' എന്നുള്ളത് അവഹേളിക്കുന്ന വാക്കല്ലെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. പ്രയോഗത്തിലൂടെ മനോജ് എബ്രഹാമിന്‍റെ സമീപനത്തെയാണ് ചൂണ്ടിക്കാട്ടിയതെന്ന് ബി ഗോപാലകൃഷ്ണൻ വിശദമാക്കി. 


പ്രധാനമന്ത്രി ഉൾപ്പടെ ബിജെപി കേന്ദ്ര സംസ്ഥാന നേതാക്കളെ സിപിഎം ഇതിലും മോശമായ രീതിയിൽ അവഹേളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തിൽ ബിജെപി നടത്തിയ ഐജി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തപ്പോഴാണ് ഗോപാലകൃഷ്ണൻ ഐജിയെ ' പൊലീസ് നായ ' യെന്ന് വിളിച്ച് അധിക്ഷേപിച്ചത്. പ്രമോഷൻ കിട്ടണമെങ്കിൽ സെൻട്രൽ ട്രിബ്യൂണലിൽ പോയി നിൽക്കേണ്ടി വരുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. 



Share this News Now:
  • Google+
Like(s): 49