Breaking News
ഫ്ലോറിഡയില്‍ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ അറസ്റ്റ് ചെയ്തതായി പോലീസ്... കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

01 November, 2018 11:26:15 AM


രാം വി സൂതാർ എന്ന ശിൽപി, ലോകത്തെ ഏറ്റവും വലിയ ശിൽപം ഒരുക്കിയ കാലാകാരൻ

സർദാർ പട്ടേലിന്‍റെ ഏകതാ പ്രതിമ തുറന്ന അവസരത്തിൽ നമ്മൾ അറിയേണ്ട വ്യക്തിത്വം



സർദാർ പട്ടേലിന്‍റെ ഏകതാ പ്രതിമ തുറന്ന അവസരത്തിൽ നമ്മൾ അറിയേണ്ട ഒരാളുണ്ട്. രാം വി സൂതാർ എന്ന ശിൽപി. ലോകത്തെ ഏറ്റവും വലിയ ശിൽപം ഒരുക്കിയ കാലാകാരൻ. ലോകം മുഴുവൻ അറിയുന്ന ഒരു സൃഷ്ടി ഒരുക്കണം എന്നത് അദ്ദേഹത്തിന്‍റെ ആഗ്രഹമായിരുന്നു


നോയിഡയിലെ തിരക്കേറിയ വ്യവസായ മേഖലയിലുള്ള സ്റ്റുഡിയോയിൽ ആയിരുന്നു ശിൽപ നിർമ്മാണം. പത്മ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളുടെ തിളക്കത്തിലും ലാളിത്യത്തിന്‍റെ പ്രതീകമായിരുന്നു രാം വി സൂതർ. ദുഖം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന, ആരെയും ആശ്ചര്യപ്പെടുത്തുന്ന ഒന്നും നൽകാൻ സ്വതന്ത്ര ഇന്ത്യക്ക് ആയിട്ടില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ദുഃഖം‌.


രാം വി സൂതാറിന്‍റെ ഈ സ്വപ്നമാണ് ഏകതാ പ്രതിപമയുടെ ഉദ്ഘാടനത്തോടെ സാക്ഷാത്കരിച്ചത്. 94 -ാം വയസിലും ഏറ്റെടുത്ത ജോലിയിൽ 100 ശതമാനം സമർപ്പണം. ശിൽപം ഏറ്റവും മികച്ചതാകാൻ സർദാർ പട്ടേലിന്‍റെ 2000 ചിത്രങ്ങളാണ് രാം വി സൂതാർ പരിശോധിച്ചത്. ശിൽപ നിർമ്മാണം കുട്ടിക്കാലത്ത് തന്നെ തുടങ്ങിയ രാം വി സൂതാറിന്‍റെ കഴിവ് പ്രഗത്ഭർ അന്നേ തിരിച്ചറിഞ്ഞു. 


മുംബയിലെ ജെ ജെ സ്കൂൾ ഓഫ് ആർട്സിൽ രണ്ടാം വർഷത്തേക്കാണ് അദ്ദേഹത്തിന് നേരിട്ട് പ്രവേശനം നൽകിയത്. ചമ്പൽ നദിയിലെ ഗാന്ധിസാഗർ അണക്കെട്ടിൽ നിർമ്മിച്ച പ്രതീകാത്മക ശിൽപമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പോലും ആശ്ചര്യപ്പെടുത്തിയ കരവരിരുത്. അമ്മയും രണ്ടും കുഞ്ഞുങ്ങളും. അമ്മയായി ചമ്പൽ നദിയും രണ്ട് മക്കളായി മധ്യപ്രദേശും രാജസ്ഥാനും. പിന്നീട് മായാവതിയുടെ അംബേദ്കർ പാർക്കിലെ മുഴുവൻ ശിൽപങ്ങളും കുരുക്ഷേത്രയിലെ പ്രശസ്തമായ തേര് ശിൽപവുമെല്ലാം രാം വി സൂതാറിന്‍റെ കരവിരുതാണ്. 


പാർലമെന്‍റ് വളപ്പിൽ മാത്രം അദ്ദേഹത്തിന്‍റെ 16 പ്രതിമകളുണ്ട്. 70 -ൽ അധികം രാജ്യങ്ങളിൽ അദ്ദേഹത്തിന്‍റെ ശിൽപങ്ങളുണ്ട്. ഗാന്ധി പ്രതിമകളാണ് അദ്ദേഹത്തിന്‍റെ പ്രത്യേകത. മഹാത്മാ ഗാന്ധിയുടെ മാത്രം മുപ്പതിലധികം പ്രതിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 



Share this News Now:
  • Google+
Like(s): 102