Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

31 October, 2018 06:54:20 PM


ഏറ്റുമാനൂര്‍ നഗരസഭയില്‍ ജീവനക്കാരുടെ കൂട്ടഅവധി; സെക്രട്ടറി ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ അച്ചടക്ക നടപടി

കൂട്ട ബഹിഷ്കരണത്തിലേക്ക് നയിച്ചത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് അനുവദിച്ച തുക ഒളിച്ചുവെച്ചത് സംബന്ധിച്ച "കൈരളി ന്യൂസ്" വാര്‍ത്ത
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയില്‍ ചികിത്സാചെലവുകളുമായി ബന്ധപ്പെട്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നല്‍കിയ ബില്‍ കാണാതായ സംഭവം വാര്‍ത്തയായതില്‍ പ്രതിഷേധിച്ച് നഗരസഭയിലെ ഒരു വിഭാഗം ജീവനക്കാര്‍ കൂട്ട അവധിയെടുത്തു. സംഭവത്തില്‍ നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെ പത്ത് ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുവാന്‍ കൗണ്‍സില്‍ തീരുമാനം. മകന്‍റെ ചികിത്സാ ചെലവുകള്‍ തിരിച്ചുകിട്ടുന്നതിനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നല്‍കിയ ബില്ലുകള്‍ പാസായി വന്നത് സെക്രട്ടറി മുക്കി എന്ന ആരോപണം വിവാദമാകുകയും 'കൈരളി ന്യൂസ്' ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നഗരസഭയില്‍ നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. 

സെക്രട്ടറിയും സൂപ്രണ്ടും ഉള്‍പ്പെടെ ജീവനക്കാര്‍ രാവിലെ ജോലിക്കെത്തിയ ശേഷം മുങ്ങിയത് ബുധനാഴ്ച നടന്ന കൗണ്‍സിലിനെയും പ്രതികൂലമായി ബാധിച്ചു. മടങ്ങിപോയ ജീവനക്കാര്‍ 9 പേരും വന്നയുടന്‍ ഹാജര്‍ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചതും അറ്റന്‍റന്‍സ് ബുക്കില്‍ വൈറ്റ്നര്‍ ഉപയോഗിച്ച് ഒപ്പ് മായിച്ച ശേഷം കൂട്ടത്തോടെ അവധിക്കപേക്ഷ നല്‍കി നഗരസഭയ്ക്ക് വെളിയില്‍ കടന്നതും. സൂപ്രണ്ടും എട്ട് ജീവനക്കാരും ഇറങ്ങിയതോടൊപ്പം കോടതിയിലേക്കെന്ന് പറഞ്ഞ് സെക്രട്ടറിയും പുറത്തിറങ്ങി. കൗണ്‍സിലിന് നോട്ടീസ് നല്‍കിയ സെക്രട്ടറി പകരം ഉദ്യോഗസ്ഥനെ ചാര്‍ജ് ഏല്‍പ്പിക്കാതെയാണ് പോയത്.

ഉച്ചയ്ക്ക് ശേഷം തിരിച്ചെത്തിയ സെക്രട്ടറി താന്‍ അവധിയെടുക്കുന്നതായി കാട്ടിയുള്ള കത്ത് അസിസ്റ്റന്‍റ് എഞ്ചിനീയറെ ഏല്‍പ്പിക്കാന്‍ നഗരസഭയിലെ മറ്റൊരു ജീവനക്കാരനെ ചുമതലപ്പെടുത്തിയ ശേഷം സ്ഥലം വിട്ടു. തനിക്ക് മൂന്ന് മണിയായപ്പോഴാണ് സെക്രട്ടറിയുടെ കത്ത് ലഭിച്ചതെന്നും താന്‍ അവധിയില്‍ പ്രവേശിക്കുന്ന വിവരം സെക്രട്ടറി മുന്‍കൂട്ടി പറഞ്ഞിരുന്നില്ലെന്നും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പിന്നീട് കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. 

ഇതിനിടെ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഹാജര്‍ ബുക്ക് തിരുത്തിയത് ഉള്‍പ്പെടെ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഒക്ടോബര്‍ നാല് വരെ മാത്രമേ സെക്രട്ടറി ഹാജര്‍ ബുക്കില്‍ ഒപ്പിട്ടിരുന്നുള്ളു. എന്നാല്‍ ഉച്ചക്കു ശേഷം തിരിച്ചെത്തിയ സെക്രട്ടറി ഇന്നലെ വരെയുള്ള ഹാജര്‍ ഒന്നിച്ച് രേഖപ്പെടുത്തി. ഇതിനിടെ നഗരസഭയിലെ താത്ക്കാലിക ജീവനക്കാരി പോലുമല്ലാത്ത ഒരാളെ അകത്ത് കയറ്റി ജോലി ചെയ്യിച്ചതും പിടിക്കപ്പെട്ടു. സംഭവങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യപ്പെട്ട ശേഷം പത്ത് പേര്‍ക്കെതിരെയും അച്ചടക്കനടപടി സ്വീകരിക്കുവാന്‍ കൗണ്‍സില്‍ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.

സെക്രട്ടറി എന്‍.കെ.വൃജ, സൂപ്രണ്ട് പി.സുലഭ, അക്കൗണ്ടന്‍റ് സിമി, ക്ലര്‍ക്ക്മാരായ ജാസ്മിന്‍, മായ, മഞ്ജുഷ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് പ്രീതി, ഓഫീസ് അസിസ്റ്റന്‍റ്മാരായ ഷൈനി, രമ്യ, സേതുലക്ഷ്മി എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസ്. ഇവരുടെ മറുപടി ലഭിച്ചശേഷം കൗണ്‍സില്‍ കൂടി ശിക്ഷാനടപടികള്‍ സ്വീകരിക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്ന വിവരം സര്‍ക്കാരിനെ അറിയിക്കുമെന്ന് ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ അറിയിച്ചു.

സുപ്രധാനമായ പല തീരുമാനങ്ങളും കൈകൊള്ളുന്നതിനായി നഗരസഭയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത കൗണ്‍സില്‍ യോഗം നടക്കവെ ചെയര്‍മാനോട് പോലും പറയാതെ സ്ഥലം വിട്ട ജീവനക്കാര്‍ ഇനി ഈ നഗരസഭയില്‍ ആവശ്യമില്ലാ എന്നായിരുന്നു ഭൂരിഭാഗം കൗണ്‍സിലര്‍മാരുടെയും അഭിപ്രായം. സെക്രട്ടറി കോടതിയിൽ പോയത് രേഖാമൂലം അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് വാക്കാല്‍ പറഞ്ഞിരുന്നുവെന്നായിരുന്നു ചെയര്‍മാന്‍റെ മറുപടി. കോടതിയില്‍ പോയതാണെങ്കില്‍ സമന്‍സ് കൗണ്‍സിലില്‍ ഹാജരാക്കണമെന്ന് ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് ആവശ്യപ്പെട്ടു.

ഇതിനിടെ തങ്ങള്‍ പെന്‍ ഡൗണ്‍ സമരത്തിലാണെന്ന് സെക്രട്ടറി പറഞ്ഞതായി കൗണ്‍സിലര്‍ യദുകൃഷ്ണന്‍ കൗണ്‍സിലില്‍ അറിയിച്ചു. ഇതിനിടെ സെക്രട്ടറിയും സൂപ്രണ്ടും തങ്ങളുടെ മുറികളിലെ ലൈറ്റും ഫാനും നിര്‍ത്താതെ ഓഫീസ് വിട്ടുപോയത് കൗണ്‍സിലര്‍ ടോമി പുളിമാന്‍തുണ്ടം ചോദ്യം ചെയ്തു. ഉപയോഗം കഴിഞ്ഞാല്‍ ഇവ ഓഫ് ചെയ്യണമെന്ന് സെക്രട്ടറി തന്നെ നോട്ടീസ് പതിപ്പിച്ചിട്ടുള്ള സ്ഥിതിക്ക് വേലി തന്നെ വിളവ് തിന്നുന്നത് ശരിയല്ലെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് അനുവദിച്ച തുക ഒളിച്ചുവെച്ചത് ഒരു മാസം


ഏറ്റുമാനൂര്‍: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.ഡി.ശോഭനയുടെ മകന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ തിരികെ ലഭിക്കുന്നതിന് ആറ് മാസം മുമ്പ് ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വ്വീസസിന് നല്‍കിയ ആശുപത്രി ബില്ലുകളാണ് പാസായി വന്നശേഷം നഗരസഭയില്‍ നിന്നും അപ്രത്യക്ഷമായത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് സെക്രട്ടറി ഒപ്പിട്ടു വാങ്ങിയ കവര്‍ പിന്നീടാരും കണ്ടില്ല. തുക പാസായി വരാന്‍ താമസമെടുത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 7,19,000 രൂപ അനുവദിച്ച് കൊണ്ട് ഉത്തരവ് നഗരസഭയില്‍ കൈപറ്റിയിട്ടുള്ളതായി അറിയുന്നത്.

എന്നാല്‍ അങ്ങനെയൊരു കവര്‍ ലഭിച്ചിട്ടെല്ലാണ് നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എച്ച് ഐയോട് പറഞ്ഞത്. തുടര്‍ന്ന് ഡിഎച്ച്എസില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വെച്ച് ഏറ്റുമാനൂര്‍ പോസ്റ്റ് ഓഫീസില്‍ തിരക്കിയപ്പോഴാണ് ഒക്ടോബര്‍ ഒന്നിന് കവര്‍ സെക്രട്ടറി ഒപ്പിട്ടു വാങ്ങിയതായി അറിയുന്നത്. കവര്‍ കാണാതായ സംഭവത്തില്‍ താന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കഴിഞ്ഞ 27ന് സെക്രട്ടറിയെയും സൂപ്രണ്ടിനെയും ധരിപ്പിച്ചു. സംഭവം കൈവിട്ടുപോകുമെന്നായപ്പോള്‍ തൊട്ടടുത്ത ദിവസം രാവിലെ തന്നെ ഉത്തരവ് അടങ്ങിയ കവര്‍ 'പൊങ്ങി' വരികയായിരുന്നു.

നഗരസഭാ ഓഫീസില്‍ ലഭിക്കുന്ന തപാല്‍ നിയമപ്രകാരം രജിസ്റ്ററില്‍ ചേര്‍ക്കേണ്ടതാണ്. എന്നാല്‍ ഈ കവര്‍ ലഭിച്ചത് രജിസ്റ്ററിലും ചേര്‍ത്തിട്ടില്ല. അതേസമയം കവര്‍ ഒപ്പിട്ടുവാങ്ങിയത് താനാണോ എന്ന് ഓര്‍ക്കുന്നില്ലെന്നും ആണെങ്കില്‍ തന്നെ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വമുള്ള താന്‍ മുക്കിയിട്ടില്ലെന്നുമാണ് സെക്രട്ടറി പറയുന്നത്. സൂപ്രണ്ട് ആണ് തപാല്‍ ഉരുപ്പടികള്‍ രജിസ്റ്ററില്‍ ചേര്‍ക്കേണ്ടതും സെക്ഷന്‍ തിരിച്ച് നല്‍കേണ്ടതും. താനാണ് ഒപ്പിട്ടുവാങ്ങിയതെങ്കില്‍ കൂടി ഓഫീസ് അസിസ്റ്റന്‍റിന്‍റെ കയ്യില്‍ കൊടുത്തു വിട്ടിട്ടുണ്ടാവുമെന്നാണ് സെക്രട്ടറി പറയുന്നത്. ചണനൂല്‍ കെട്ടിയ നിലയിലാണ് 28ന് കവര്‍ കണ്ടെത്തിയത്. ഇത് മറ്റെന്തെങ്കിലും ആവാമെന്ന് കരുതി ഓഫീസ് അസിസ്റ്റന്‍റ് സൂപ്രണ്ടിന്‍റെ ടേബിളില്‍ എത്തിക്കാതെ മാറ്റിവെച്ചതായിരിക്കാമെന്നുമാണ് സെക്രട്ടറിയുടെ വാദം.


Share this News Now:
  • Google+
Like(s): 557