31 October, 2018 01:26:17 PM


രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല നമ്മുടെ നേതാവ്; വി ടി ബല്‍റാമിനോട് വിശദീകരണം തേടി കെപിസിസി

രാഹുല്‍ ഗാന്ധിയെ പോലൊരു ദേശീയ നേതാവിനെ രാഹുല്‍ ഈശ്വരനെ പോലൊരു ചെറുപ്പക്കാരനോട്ഏങ്ങനെ താരതമ്യം ചെയ്യുമെന്നും



തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെയും രാഹുല്‍ ഗാന്ധിയേയും താരതമ്യം ചെയ്ത വി ടി ബലറാമിനോട് വിശദീകരണം തേടുമെന്ന് കെപിസിസി പ്രസിജന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇരുവരെയും താരതമ്യം ചെയ്തത് ശരിയായില്ലെന്നും ഇത് നാണക്കെട്ട പരാമര്‍ശമായിരുന്നെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്ക് അപ്പുറത്ത് ആരുമില്ല. എല്ലാവരും പാര്‍ട്ടിക്ക് ഇപ്പുറത്താണ്. രാഹുല്‍ ഈശ്വരനെ പോലൊരു ചെറുപ്പക്കാരനോട് രാഹുല്‍ ഗാന്ധിയെ പോലൊരു ദേശീയ നേതാവിനെ ഏങ്ങനെ താരതമ്യം ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. 


വിശ്വാസികൾക്കൊപ്പമെന്ന നിലപാടാണ് കോൺഗ്രസ് ആദ്യം മുതലേ സ്വീകരിച്ചു വന്നത്. ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞത് എഐസിസിയുടെ മുൻ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിയേയും രാഹുൽ ഈശ്വറേയും വിടി ബൽറാം താരതമ്യപ്പെടുത്തിയത് ശരിയായില്ലെന്നും അച്ചടക്കമില്ലാത്ത ആൾക്കൂട്ടമായി പാർട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്നും ചെന്നിത്തല വിമർശിച്ചു. 



Share this News Now:
  • Google+
Like(s): 44