31 October, 2018 12:15:37 PM


എം.സി. റോഡ് പൊളിച്ചു; ഏറ്റുമാനൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

പോലീസിന്‍റെ അശാസ്ത്രീയമായ ട്രീഫിക്ക് പരിഷ്ക്കാരം കൂടിയായപ്പോള്‍ ടൗണിലെ ഗതാഗതക്കുരുക്ക് അനിയന്ത്രിതമായി



ഏറ്റുമാനൂരില്‍ നവീകരണ പ്രവര്‍ത്തനത്തിലെ അശാസ്ത്രീയത മൂലം പുതുക്കി പണിത എം.സി. റോഡ് വീണ്ടും പൊളിച്ചു. ടൗണില്‍ പോസ്റ്റോഫീസിനു മുന്നില്‍ അഗാധ ഗര്‍ത്തങ്ങള്‍ രൂപം കൊണ്ടതിനെ തുടര്‍ന്ന് ഈ ഭാഗത്ത് ടൈല്‍ പാകുന്നതിനായാണ് ടാറിംഗ് പൊളിച്ചു നീക്കുന്നത്.


ഇതിനിടെ പോലീസിന്‍റെ അശാസ്ത്രീയമായ ട്രീഫിക്ക് പരിഷ്ക്കാരം കൂടിയായപ്പോള്‍ ടൗണിലെ ഗതാഗതക്കുരുക്ക് അനിയന്ത്രിതമായി. കുരിശു കവലയില്‍നിന്ന് നീണ്ടൂര്‍, അതിരമ്പുഴ ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങള്‍ നേരേ വിടാതെ സ്വകാര്യ ബസ് സ്റ്റാന്‍റിനു പിന്നിലൂടെ തിരിച്ചു വിട്ടത് കൂടുതല്‍ ദിരിതമാക്കി, നഗരസഭാ കാര്യാലയത്തിനു സമീപത്തുകൂടി എം.സി. റോഡില്‍ വന്നിറങ്ങുന്ന എല്ലാ വാഹനങ്ങളും കൂടി ഉണ്ടാക്കുന്ന കുരുക്ക് ടൗണില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് സൃഷ്ടിക്കുന്നത്.



Share this News Now:
  • Google+
Like(s): 94