Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

31 October, 2018 10:44:35 AM


അമ്മയെയും മകളെയും ബലാത്സംഗം ചെയ്ത് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ രാജേന്ദ്രന് വധശിക്ഷ തന്നെ

അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാവുന്ന കുറ്റകൃത്യമായതിനാല്‍ പ്രതി വധശിക്ഷ അര്‍ഹിക്കുന്നുവെന്നും കോടതി



കൊച്ചി: പീരുമേട്‌ സ്വദേശികളായ അമ്മയെയും മകളെയും ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി രാജേന്ദ്രെൻറ വധശിക്ഷ ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. 2012 ജൂണ്‍ 20ന് തൊടുപുഴ സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ഡിവിഷൻബെഞ്ച് ശരിവെച്ചത്. വിവിധ വകുപ്പുകളിലായി 20 വര്‍ഷം തടവിനും സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു.

2007 ഡിസംബര്‍ രണ്ടിന് രാത്രി ഒന്നാം പ്രതിയ പീരുമേട് പുതവല്‍തടത്തില്‍ രാജേന്ദ്രനും രണ്ടാം പ്രതി ജോമോനും അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ഇരുവരെയും ബലാല്‍സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാവുന്ന കുറ്റകൃത്യമായതിനാല്‍ പ്രതി വധശിക്ഷ അര്‍ഹിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. രണ്ടാം പ്രതിയായ ജോമോന്‍ വിചാരണ നേരിടാതെ ഒളിവില്‍ പോയെങ്കിലും 2012 ജൂണിൽ പിടിയിലായി. 



Share this News Now:
  • Google+
Like(s): 53