Breaking News
കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

31 October, 2018 09:13:14 AM


മന്ത്രി മാത്യു ടി.തോമസിന്‍റെ ഗണ്‍മാന്‍ സ്വയം വെടിവച്ച് മരിച്ച നിലയില്‍

കൊല്ലം കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശി സുജിത് ആണ് മരിച്ചത്



കൊല്ലം: മന്ത്രി മാത്യു ടി.തോമസിന്‍റെ ഗണ്‍മാന്‍ സ്വന്തം സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചു. ആത്മഹത്യയാണെന്ന് പ്രഥമിക നിഗമനം. കൊല്ലം കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശി സുജിത് (27) ആണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കലിലെ ഇയാളുടെ വീട്ടിൽ വച്ചായിരുന്നു വെടിയേറ്റത്.  ഇയാള്‍ രണ്ട് കൈയിലെയും ഞരമ്പ് മുറിച്ച ശേഷം വെടിവെക്കുകയായിരുന്നെന്ന് കരുതുന്നു.


മൂന്നു മാസം മുമ്പാണ് മന്ത്രിയുടെ ഓഫീസിൽ ജോലിക്കെത്തിയത്. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസുകാരനാണ്.  മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഔദ്യോഗികമായി പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്നും മന്ത്രി മാത്യു ടി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു.



Share this News Now:
  • Google+
Like(s): 282