30 October, 2018 10:11:38 PM


സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി നാ​ല് പേരെ​ കൂ​ടി കൊ​ളീ​ജി​യം ശി​പാ​ര്‍​ശ ചെ​യ്തു

എം.​ആ​ര്‍ ഷാ, ​ആ​ര്‍.​എ​സ് റെ​ഡ്ഡി, ഹേ​മ​ന്ത് ഗു​പ്ത, അ​ജ​യ് ര​സ്തോ​ഗി എ​ന്നി​വ​രെ​യാ​ണ് ശി​പാ​ര്‍​ശ ചെ​യ്ത​ത്




ദില്ലി: സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി പാ​ട്ന, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, ത്രി​പു​ര ഹൈ​ക്കോ​ട​തി​ക​ളി​ലെ ചീ​ഫ്ജ​സ്റ്റീ​സു​മാ​രെ കൊ​ളീ​ജി​യം ശി​പാ​ര്‍​ശ ചെ​യ്തു. ജ​സ്റ്റീ​സുമാരായ എം.​ആ​ര്‍ ഷാ, ​ആ​ര്‍.​എ​സ് റെ​ഡ്ഡി, ഹേ​മ​ന്ത് ഗു​പ്ത, അ​ജ​യ് ര​സ്തോ​ഗി എ​ന്നി​വ​രെ​യാ​ണ് സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ര്‍​ശ ചെ​യ്ത​ത്. ഗു​ജ​റാ​ത്തി​ല്‍​നി​ന്നു​ള്ള പ്ര​തി​നി​ധി​യാ​യി ജ​സ്റ്റീ​സ് ഷാ​യേ​യും തെ​ലു​ങ്കാ​ന​യി​ല്‍​നി​ന്നു​ള്ള പ്ര​തി​നി​ധി​യാ​യി ജ​സ്റ്റീ​സ് റെ​ഡ്ഡി​യേ​യും ശി​പാ​ര്‍​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍‌ ഗു​ജ​റാ​ത്തി​നും തെ​ലു​ങ്കാ​ന​യ്ക്കും പ്ര​തി​നി​ധി​ക​ളി​ല്ല. നാ​ല് ജ​ഡ്ജി​മാ​രു​ടേ​യും ശി​പാ​ര്‍​ശ കേ​ന്ദ്രം അം​ഗീ​ക​രി​ച്ചാ​ല്‍ സു​പ്രീം കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 28 ആ​കും. ഇ​വ​രെ കൂ​ടാ​തെ ഇ​നി​യും മൂ​ന്നു ജ​ഡ്ജി​മാ​രു​ടെ ഒ​ഴി​വ് കൂ​ടി സു​പ്രീം കോ​ട​തി​യി​ലു​ണ്ട്. ഏ​താ​നും മാ​സം ക​ഴി​യു​മ്ബോ​ള്‍ വീ​ണ്ടും ജ​ഡ്ജി​മാ​രു​ടെ ഒ​ഴി​വ് വ​ര്‍​ധി​ക്കും. ന​വം​ബ​റി​ല്‍ മ​ല​യാ​ളി​യാ​യ ജ​സ്റ്റീ​സ് കു​ര്യ​ന്‍ ജോ​സ​ഫ് വി​ര​മി​ക്കും. ഡി​സം​ബ​റി​ല്‍ മ​ദ​ന്‍ ബി. ​ലോ​ക്കൂ​റും അ​ടു​ത്ത വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ എ.​കെ സി​ക്രി​യും വി​ര​മി​ക്കും.



Share this News Now:
  • Google+
Like(s): 88