30 October, 2018 07:58:02 PM


മാന്നാനത്തു നിന്നും കാണാതായ യുവാവിന്‍റെ മൃതദേഹം സര്‍വ്വകലാശാലാ വളപ്പില്‍

മാന്നാനം വേലംകുളം കരോട്ട് വീട്ടില്‍ പ്രദീപ് ആണ് മരിച്ചത്




ഏറ്റുമാനൂര്‍: കാണാതായ യുവാവിന്‍റെ മൃതദേഹം എം.ജി.സര്‍വ്വകലാശാലാ കാമ്പസില്‍. മാന്നാനം വേലംകുളം കരോട്ട് വീട്ടില്‍ രാജപ്പന്‍റെ മകന്‍ പ്രദീപ് (44) ആണ് മരിച്ചത്. വൈസ് ചാന്‍സലര്‍ ക്വാര്‍ട്ടേഴ്സിന് അടുത്തുള്ള സ്‌കൂള്‍ ഓഫ് മ്യൂസിക് ഡിപ്പാര്‍ട്ട്‌മെന്‍റിനു സമീപം ചെടികള്‍ക്കിടയില്‍ മതിലിനോട് ചേര്‍ന്നാണ് മൃതദേഹം കാണപ്പെട്ടത്. പെയിന്‍റിംഗ് തൊഴിലാളിയായിരുന്നു.


ഹൃദ്രോഗിയായിരുന്ന പ്രദീപിനെ തിങ്കളാഴ്ച  മുതല്‍ കാണ്മാനില്ലെന്ന് കാട്ടി ചൊവ്വാഴ്ച രാവിലെ ബന്ധുക്കള്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ പാടുണ്ട്. ശരീരത്തും മുറിവേറ്റ പാടുകളുണ്ടന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം കൂടുതല്‍ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍കേളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: കുട്ടികളുടെ ആശുപത്രി ജീവനക്കാരി അനില, മക്കള്‍: ഐശ്വര്യ (നഴ്‌സിങ് വിദ്യാര്‍ഥിനി), ആകാശ് (പ്ലസ് വണ്‍ വിദ്യാര്‍ഥി, ഡി.വി.എച്ച്.എസ്., കുമാരനല്ലൂര്‍).



Share this News Now:
  • Google+
Like(s): 548