Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

30 October, 2018 04:05:12 PM


ടിപി വധക്കേസ് കുറ്റവാളി കുഞ്ഞനന്തന് നാല് വര്‍ഷത്തിനിടെ 434 ദിവസം പരോള്‍

സര്‍ക്കാര്‍ നടപടിക്കെതിരെ ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെകെ രമകണ്ണൂര്‍: ടിപി ചന്ദ്രശഖരന്‍ വധകേസ് പ്രതി കുഞ്ഞനന്തന് നിരന്തരം പരോള്‍ അനുവദിക്കുന്നത് വിവാദമാകുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെകെ രമ കോഴിക്കോട് പ്രതികരിച്ചു.


ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റിയംഗം പികെ കു‍ഞ്ഞനന്തന്‍ ജയിലിലാലകുന്നത്  2014 ജനുവരിയില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോയ കുഞ്ഞനന്തന്‍ പക്ഷേ നാല് വര്‍ഷം പിന്നിടുമ്പോള്‍  389 ദിവസം പുറത്തായിരുന്നുവെന്നാണ് പരോള്‍ രേഖകള്‍ വ്യക്കതമാക്കുന്നത്. രേഖകള്‍ പ്രകാരം ആകെ അനുവദിച്ചത് 434 ദിവത്തെ പരോളാണ്.


ഏറ്റവുമൊടുവില്‍ നാല്‍പത് ദിവസം കുഞ്ഞനന്തന് പരോള്‍ അനുവദിച്ച സര്‍ക്കാര്‍ ഇന്നലെ അ‍ഞ്ച് ദിവസം കൂടി നീട്ടി നല്‍കി ഉത്തരവിറക്കി. നടപടിയെ ചോദ്യം ചെയ്താണ് കെകെ രമ ഹൈക്കോടതിയെ സമീപിക്കുന്നത്. 


സാധാരണ പരോളിന് പുറമെ ജയില്‍ സൂപ്രണ്ടിന് 10 ദിവസവും, ഡിജിപിക്ക് 15 ദിവസവും, സര്‍ക്കാരിന് 45 ദിവസവും അധികമായി അനുവദിക്കാമെന്നും നിയമപ്രകാരമുളള ഈ ഇളവേ കുഞ്ഞനന്തന് കിട്ടുന്നുള്ളൂവെന്നുമാണ് ജയില്‍വകുപ്പിന്‍റെ വിശദീകരണം. 


നേരത്തെ പ്രായാധിക്യം കണക്കിലെടുത്ത് കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കെകെ രമയുടെ പരാതിയില്‍ ഗവര്‍ണ്ണര്‍ ഇടപെട്ടതോടെ അത് നടക്കാതെ പോയി. തുടര്‍ന്നാണ് അടിക്കടി പരോള്‍ നല്‍കിയുള്ള ആഭ്യന്തരവകുപ്പിന്‍റെ ആനുകൂല്യം. Share this News Now:
  • Google+
Like(s): 38