30 October, 2018 03:23:01 PM


സാനിയ മിർസയ്ക്കും ഷോയബ് മാലിക്കിനും ആൺകുഞ്ഞ്; മിർസാ മാലിക്ക് എന്ന് പേരിട്ട് അച്ഛനുമമ്മയും

മിർസാ മാലിക് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്



പാകിസ്ഥാൻ: ടെന്നീസ് താരം സാനിയ മിർസയ്ക്കും ക്രിക്കറ്റർ ഷോയബ് മാലിക്കിനും ആൺകുഞ്ഞ്. തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഷോയബ് തന്നെയാണ് ഈ സന്തോഷവാർത്ത പങ്ക് വച്ചിരിക്കുന്നത്. മിർസാ മാലിക് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ആൺകുഞ്ഞാണ് ജനിക്കുന്നതെങ്കിൽ കുഞ്ഞിന് ഈ പേര് നൽകുമെന്ന് ഷോയബ് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു.


'ആൺകുഞ്ഞുണ്ടായതിൽ വളരെയധികം സന്തോഷിക്കുന്നു. എപ്പോഴത്തെയും പോലെ എന്‍റെ ശക്തയായ പെൺകുട്ടി എനിക്കൊപ്പമുണ്ട്. പ്രാർത്ഥനകൾക്കും ആശംസകൾക്കും വളരെയധികം നന്ദി''. ഷോയബ് ട്വിറ്ററിൽ  കുറിച്ചു. ഫിലിം മേക്കർ ഫറാ ഖാൻ തുടങ്ങി പ്രമുഖരാണ് ഷോയബ് മാലിക്കിനും സാനിയയ്ക്കും ആശംസകൾ അർപ്പിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആ​ഗസ്റ്റ് പന്ത്രണ്ടിനായിരുന്നു ഇവരുടെ എട്ടാം വിവാഹ വാർഷികം. 



Share this News Now:
  • Google+
Like(s): 44