29 October, 2018 10:24:27 PM


കിളിരൂരിൽ എൻ. എസ്. എസ് കരയോഗ മന്ദിരം അടിച്ചു തകർത്തു; സി പി എം പ്രവർത്തകരെന്ന് ബിജെപി

കരയോഗത്തിന്‍റെ നേതൃത്വത്തിൽ ഇന്നലെ നാമജപ ഘോഷയാത്ര നടത്തിയിരുന്നു




കോട്ടയം: കിളിരൂരിൽ 750-ാം നമ്പര്‍ എൻ.എസ്.എസ് കരയോഗമന്ദിരം അക്രമികള്‍ അടിച്ചു തകർത്തു. മന്ദിരത്തിന്‍റെ ജനാല ചില്ലുകളും ഫർണീച്ചറുകളും നശിപ്പിച്ചു. കരയോഗത്തിന്‍റെ നേതൃത്വത്തിൽ ഇന്നലെ നാമജപ ഘോഷയാത്ര നടത്തിയിരുന്നു. അക്രമത്തിന് പിന്നില്‍  സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി ആരോപിച്ചു.




Share this News Now:
  • Google+
Like(s): 115