Breaking News
എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

29 October, 2018 09:28:15 PM


സിപിഎം നിയന്ത്രണത്തിലുള്ള പാലോട്ട് ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതായി റിപ്പോര്‍ട്ട്

സുപ്രിം കോടതി വിധിയുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണത്രേ പുതിയ നിലപാട്



കണ്ണൂർ: കാലങ്ങളായുള്ള ആചാരം തെറ്റിച്ച് കണ്ണൂർ കല്യാശ്ശേരിയിലെ പാലോട്ട് കാവില്‍  സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍. സിപിഎം നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രം സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് വിവാദത്തിലായിരുന്നു. ഇനി സ്ത്രീകളാരെങ്കിലും പ്രവേശനം ആവശ്യപ്പെട്ട് വന്നാൽ തടയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചതായാണ് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. സുപ്രിം കോടതി വിധിയുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണത്രേ പുതിയ നിലപാട്. ഇവിടെ സ്ത്രീകളെ വിലക്കുന്നത് ബിജെപി നേതാക്കൾ സിപിഎമ്മിനെതിരായ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു.


ശബരിമലയിൽ വിലക്ക് 10നും 50 നും ഇടക്കുള്ള സ്ത്രീകൾക്കാണെങ്കിൽ ഈ ക്ഷേത്രത്തിനുള്ളിലെ മതിൽക്കെട്ടിനകത്തേക്ക് സ്ത്രീക്ക് പ്രവേശനമേ ഇല്ല.  കാവിന് തൊട്ടടുത്തുള്ള കുളവും സ്ത്രീ പ്രവേശന നിരോധിത മേഖലയാണ്.  വിഷു മുതൽ ഏഴ് ദിവസം ഉത്സവം കൊണ്ടാടുന്ന ഇവിടെ സ്ത്രീകൾ പ്രവേശിക്കാനെ പാടില്ലെന്നാണ് ആചാരം. പുരുഷൻമാർ തിരുമുറ്റത്ത് തെയ്യക്കോലങ്ങളെ തൊഴുമ്പോൾ സ്ത്രീകൾ മതിലിന് പുറത്ത് നിൽക്കണം. എന്നാൽ സ്ത്രീകൾക്ക് പ്രഖ്യാപിത വിലക്ക് ഇല്ലെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണമത്രേ. വിഷ്ണുവിന്‍റെ മത്സ്യാവതാരമാണ് പ്രതിഷ്ഠയെന്നും അതിനാൽ സ്ത്രീകൾ പ്രവശിക്കാറില്ലെന്നുമാണ് ഭാരവാഹികൾ പറയുന്നത്. 




Share this News Now:
  • Google+
Like(s): 162