29 October, 2018 02:56:40 PM


സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമെ തുക ഈടാക്കു - ധനമന്ത്രി

കോടതി നിര്‍ദ്ദേശം അനുസരിച്ച് സാലറി ചലഞ്ച് ഉത്തരവില്‍ മാറ്റം വരുത്തും



തിരുവനന്തപുരം: പ്രളയത്തെ അതിജീവിച്ച് നവകേരള സൃഷ്ടിക്കായുള്ള പദ്ധതിയായ സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമെ ഈ മാസം തുക ഈടാക്കുകയുള്ളൂവെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. സാലറി ചലഞ്ചിനെതിരായ അപ്പീല്‍ തള്ളിയ സുപ്രീം കോടതി വിധി തിരിച്ചടിയായെന്നും ധനമന്ത്രി പറഞ്ഞു.

ഭൂരിപക്ഷം ജീവനക്കാരും സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കിയിട്ടുണ്ട്. പിരിക്കുന്ന തുക ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കും. കോടതി നിര്‍ദ്ദേശം അനുസരിച്ച് സാലറി ചലഞ്ച് ഉത്തരവില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. സാലറി ചലഞ്ച് സംബന്ധിച്ച അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണില്‍ ഒരു ഹര്‍ജിയുണ്ട്. അതിലെ വിധി വരട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭാവനയായി ലഭിച്ച തുകയില്‍ 458 കോടി ദുരിതാശ്വാസത്തിനായി ചെലവിട്ടുവെന്നും മന്ത്രി വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 49