Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

29 October, 2018 09:57:00 AM


വഴിവിട്ട ബന്ധം നയിക്കാന്‍ ഭാര്യ നടത്തിയ കൊല ആറു വര്‍ഷങ്ങള്‍ക്കിപ്പുറം തെളിഞ്ഞു

ഭര്‍ത്താവിനെ കൊന്ന് ചന്ദ്രഗിരിപ്പുഴയില്‍ തള്ളികാസര്‍കോട് : മാനസികാസ്വാസ്ഥ്യമുള്ള ഗൃഹനാഥനെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു. മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂര്‍ തൗഫീഖ് മന്‍സിലിലെ മുഹമ്മദ് കുഞ്ഞിയെയാണ് ഭാര്യ സക്കീന (36)യും സുഹൃത്ത് ബോവിക്കാനം മുളിയാര്‍ സ്വദേശി ഉമ്മറും (41) ചേര്‍ന്ന് കൊലപ്പെടുത്തിയത്. ആറു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഭര്‍ത്താവിനെ കൊന്നത് ഭാര്യ തന്നെയാണെന്ന് തെളിഞ്ഞത്.


അതേസമയം, കൊലയ്ക്കു ശേഷം മകന്റെ സഹായത്തോടെ ചന്ദ്രഗിരിപ്പുഴയില്‍ ഒഴുക്കിയ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല. മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന് 2012 ഓഗസ്റ്റില്‍ ബന്ധു നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.


മുഹമ്മദ് കുഞ്ഞിയുടെ സ്വത്ത് കൈക്കലാക്കാനും ഉമ്മറിനും സക്കീറയ്ക്കും വഴിവിട്ട ബന്ധം തുടരാനും വേണ്ടിയായിരുന്നു അരുംകൊല. ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയ ശേഷം ജനാലയില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ച മൃതദേഹം പിറ്റേന്ന് വൈകിട്ട് മകന്റെ സഹായത്തോടെ പുഴയില്‍ ഒഴുക്കി. അന്ന് മകന് 10 വയസ്സായിരുന്നു പ്രായം.


ഇതിനിടെ, 2012 ഓഗസ്റ്റില്‍ ബന്ധു നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. കൊലയ്ക്കു ശേഷം നിരവധി വീടുകളില്‍ മാറി മാറി വാടകയ്ക്ക് താമസിച്ചു. നുണകള്‍ പറഞ്ഞ് ഭര്‍ത്താവിനെ കുറിച്ചുള്ള ബന്ധുക്കളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിവായി. ഇവര്‍ക്കെതിരെ, കൊലപാതകം, പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റു ചെയ്തിരിക്കുന്നത്Share this News Now:
  • Google+
Like(s): 45