28 October, 2018 06:16:17 PM


'പൂജാരിമാരുടെ അടിവസ്ത്രം പരിശോധിക്കലാണോ മന്ത്രി സുധാകരന്‍റെ ജോലി?' - ശശികുമാർ വർമ

സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ജനപ്രതിനിധികൾ എല്ലാവരെയും ഒരുപോലെ കാണണം


പന്തളം: പൂജാരിമാരുടെ അടിവസ്ത്രം പരിശോധിക്കലാണോ മന്ത്രി സുധാകരന്‍റെ ജോലിയെന്ന് പന്തളം രാജകുടുബാംഗം ശശികുമാർ വർമ. പൂജാരിമാർക്ക് അടിവസ്ത്രം ഇല്ല എന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍. ഒന്നുകിൽ അദ്ദേഹത്തിനു അതില്ല. അല്ലെങ്കിൽ നാട്ടിലുള്ള എല്ലാവരെയും അദ്ദേഹം പരിശോധിച്ചു കാണുമെന്നും ശശികുമാർ വർമ പരിഹസിച്ചു. 

അടിവസ്ത്രമിടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കേണ്ടെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ശശികുമാർ വർമ. സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ജനപ്രതിനിധികൾ എല്ലാവരെയും ഒരുപോലെ കാണണം. ആറു കോടി ജനങ്ങളെക്കാൾ വലുതാണ് നാലു ജഡ്ജിമാരുടെ ഉത്തരവെന്ന് കരുതുന്ന ഭരണാധികാരികളാണ് കേരളത്തിൽ ഉള്ളതെന്ന് ശശികുമാര്‍ വര്‍മ്മ പറഞ്ഞു.



Share this News Now:
  • Google+
Like(s): 101