27 October, 2018 04:52:54 PM


സ്ക്രാപ്പ് ബിസിനസ്സിന്‍റെ പേരില്‍ തട്ടിപ്പ്: മൂന്നര കോടിയോളം തട്ടിയെടുത്ത പ്രതി പിടിയില്‍

വാഴക്കുളം എഴിപ്രം ഭാഗത്ത് താമസിക്കുന്ന കാരോത്തുകുഴി അബ്ദുല്‍ ജബ്ബാറാണ് പിടിയിലായത്




പെരുമ്പാവൂര്‍: താന്‍ നല്ല രീതിയില്‍ നടത്തിവരുന്ന സ്ക്രാപ്പ് ബിസിനസ്സില്‍ പണം മുടക്കുന്നവര്‍ക്ക് ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ പലരില്‍നിന്നുമായി പണവും സ്വര്‍ണ്ണവും ഉള്‍പ്പെടെ മൂന്നരക്കോടിയോളം രൂപ വാങ്ങി മുങ്ങിയ കേസിലെ പ്രതി പോലീസ് പിടിയില്‍. തൃക്കാക്കര നോര്‍ത്ത് തേവയ്ക്കല്‍ ഭാഗത്തുനിന്നും വാഴക്കുളം വില്ലേജ് എഴിപ്രം ഭാഗത്ത് മുള്ളന്‍കുന്ന്  ഇലവുംകുടി സലാമിന്‍റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന കാരോത്തുകുഴി മുഹമ്മദ് മകന്‍ അബ്ദുല്‍ ജബ്ബാറാണ് (49) പെരുമ്പാവൂര്‍ പോലീസിന്‍റെ പിടിയിലായത്. 

2017 മുതല്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളിലായാണ് പ്രതി തട്ടിപ്പ് നടത്തിയത്.  പ്രതിയെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍  ഒന്നാം ക്ലാസ് കോടിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. പെരുമ്പാവൂര്‍ ഡി വൈ എസ് പി ജി.വേണുവിന്‍റെ നിര്‍ദ്ദേശാനുസരണം പെരുമ്പാവൂര്‍ എസ് ഐ എസ്.ഐ ഫൈസല്‍,  എസ് ഐ ടി.എം. സൂഫി, എ എസ് ഐ ഇന്ദുചൂഡന്‍, സി പി ഒ മാരായ അസിരിഫ്, ഷര്‍ണാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. 



Share this News Now:
  • Google+
Like(s): 197