27 October, 2018 02:39:58 PM


മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ ജന്മവാര്‍ഷികദിനം ആചരിച്ചു

കെ.ആര്‍.നാരായണന്‍ സ്മൃതിമണ്ഡപത്തില്‍ രാവിലെ പുഷ്പാര്‍ച്ചന നടത്തി



പെരുന്താനം: മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ ജന്മവാര്‍ഷികദിനം ആചരിച്ചു. കെ.ആര്‍.നാരായണന്റെ ബന്ധു ജനങ്ങള്‍, അയല്‍വാസികള്‍, കുടുംബ സുഹൃത്തുക്കള്‍, കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ജന്മവാര്‍ഷിക ദിനം ആചരിച്ചത്.


കെ.ആര്‍.നാരായണന്റെ കുടുംബ വീടിനു സമീപം സ്ഥിതി ചെയ്യുന്ന കെ.ആര്‍.നാരായണന്‍ സ്മൃതിമണ്ഡപത്തില്‍ രാവിലെ പുഷ്പാര്‍ച്ചന നടത്തി.



Share this News Now:
  • Google+
Like(s): 27