04 March, 2016 04:51:29 PM


ഇന്ത്യ-പാക് ട്വന്‍റി 20 ക്രിക്കറ്റിനെതിരെ വിമുക്ത ഭടന്മാര്‍



ധരംശാല: ഇന്ത്യ-പാക്‌ ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടക്കണമെങ്കില്‍ ആദ്യം പത്താന്‍കോട്ട്‌ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ്‌ അസറിന്റെ തലയറുത്ത്‌ ഇന്ത്യയില്‍ കൊണ്ടുവരണമെന്ന്‌ വിമുക്‌ത ഭടന്മാരുടെ സംഘടന്‍. മത്സരത്തെ എതിര്‍ക്കാന്‍ മത്സരദിനം ബലിദാന്‍ ദിനമായി ആചരിക്കാനും സംഘടന ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. മാര്‍ച്ച്‌ 19ന്‌ നടക്കാനിരിക്കുന്ന ഇന്ത്യാ-പാക്‌ ക്രിക്കറ്റ്‌ മത്സരത്തിന്‌ എതിരെ ഹിമാചല്‍പ്രദേശ്‌ എക്‌സ് സര്‍വീസ്‌മെന്‍ ലീഗാണ്‌ പ്രതിഷേധവുമായി രംഗത്തെത്തിയത്‌. 

ക്‌തസാക്ഷികളുടെ കുടുംബം അനുവദിച്ചാല്‍പ്പോലും മത്സരം നടത്തുന്നതിന്‌ തങ്ങള്‍ അനുവദിക്കില്ല. യുദ്ധവും ചര്‍ച്ചയും ഒന്നിച്ച്‌ നടക്കില്ലെങ്കില്‍ പിന്നെ ക്രിക്കറ്റ്‌ കളി നടത്തുന്നത്‌ എന്തിനെന്നും സംഘടനാ നേതാവ്‌ വിജയ്‌ സിങ്‌ മങ്കോടി ചോദിച്ചു.

ത്സര വേദി മാറ്റണമെന്നാവശ്യപ്പെട്ട്‌ ഹിമാചല്‍പ്രദേശ്‌ മുഖ്യമന്ത്രി കേന്ദ്രത്തിന്‌ കത്തയച്ചു. എന്നാല്‍ മത്സരം മാറ്റില്ലെന്നും സുരക്ഷിതമായി നടത്തുമെന്നുമാണ്‌ ഹിമാചല്‍ പ്രദേശ്‌ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ നിലപാട്‌. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K