27 October, 2018 01:09:00 PM


പൊതുവിദ്യാഭ്യാസ സരക്ഷണ യജ്ഞം: വിവിധങ്ങളായ പദ്ധതികളുമായി ഏറ്റുമാനൂരിലെ സ്കൂളുകള്‍



ഏറ്റുമാനൂര്‍: കേരളത്തിലെ പൊതുവിദ്യാലയങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയായ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി ഏറ്റുമാനൂര്‍ നഗരസഭയിലെ സ്കൂളുകള്‍  അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി.


സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട് എങ്കിലും അതിലെ പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളുകളില്‍ നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ആയതിനാല്‍ മാസ്റ്റര്‍ പ്ലാനിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സ്കൂളുകളില്‍ നടപ്പാക്കാം എന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന, ജില്ലാ, ഉപ ജില്ലാ തലങ്ങളില്‍ ശില്പശാല സംഘടിപ്പിക്കുകയും അത് വിജകരമായി എന്നു കണ്ടെത്തുകയും ചെയ്തിരിക്കുന്നു.


ഇതിന്‍റെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ സ്കൂളുകളില്‍ നടത്തിയ അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ ശില്പശാലയില്‍ രൂപപ്പെടുത്തിയ പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണ പദ്ധതിയാണ്പി ഇ സി യില്‍ അവതരിപ്പിക്കുന്നത്.




Share this News Now:
  • Google+
Like(s): 44