27 October, 2018 12:35:29 PM


ജോര്‍ജ്ജ് എം തോമസ് ഭൂമി മറിച്ച് വിറ്റതിന് തെളിവ്; വിചാരണക്ക് ഹാജരാകാന്‍ നോട്ടീസ്

ഭൂമി ഒഴവിവാക്കിത്തരണമെന്നാവശ്യപ്പെട്ട് ഭൂമി വാങ്ങിയവർ ലാൻഡ് ബോർഡിനെ സമീപിച്ചിരുന്നു



കോഴിക്കോട്: മിച്ച ഭൂമി കേസില്‍  വിചാരണക്ക് ഹാജരാകാന്‍ തിരുവമ്പാടി എംഎൽഎ ജോർജ്ജ് എം തോമസിന് നോട്ടീസ്. അടുത്ത മാസം 27ന് ഹാജരാകണമെന്നാണ് കോഴിക്കോട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലുള്‍പ്പെട്ട എംഎല്‍എയുടെ സഹോദരങ്ങള്‍ക്കും നോട്ടീസയച്ചു. ഇന്നലെയാണ് ലാന്‍ഡ് ബോര്‍ഡ് നോട്ടീസയച്ചത്. കേസിൽപ്പെട്ട ഭൂമി ഒഴവിവാക്കിത്തരണമെന്നാവശ്യപ്പെട്ട് ഭൂമി വാങ്ങിയവർ ലാൻഡ് ബോർഡിനെ സമീപിച്ചിരുന്നു.


കൊടിയത്തൂർ വില്ലേജിൽ ജേർജ്ജ് എം തോമസ് എംഎൽഎയും സഹോദരങ്ങളും കൈവശം വച്ച 16. 4 ഏക്കർ മിച്ചഭൂമി തിരിച്ചു പിടിക്കാനാണ് ലാൻഡ് ബോർഡ് ഉത്തരവിട്ടത്. 1976 മുതൽ ഇതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. ഇക്കാലളവിൽ ലാൻഡ് ബോർ‍ഡിനെ ചോദ്യം ചെയ്ത് കേസിൽപ്പെട്ടവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനിടെയാണ് അധിക ഭൂമി മറിച്ചു വിറ്റിരിക്കുന്നത്. ലാൻഡ് ബോർഡ് ഏറ്റെടുക്കാൻ നിശ്ചയിച്ചിരുന്ന 158 ബാർ 2 സർവ്വേ നമ്പരിൽ പെട്ട 5.77 ഏക്കർ ഭൂമി 1984 ൽ മൂന്ന് കുടുംബങ്ങൾക്ക് വിറ്റതായാണ് രേഖകൾ. 2000 ൽ അധിക ഭൂമി ഏറ്റെടുക്കാൻ ലാൻഡ് ബോർഡ് ഉത്തരവിട്ടതോടെ ഭൂമി വാങ്ങിയവർ വെട്ടിലായി.



Share this News Now:
  • Google+
Like(s): 277