Breaking News
എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

26 October, 2018 04:14:18 PM


ഏറ്റുമാനൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഗുണ്ടാ വിളയാട്ടം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

പ്ലസ് ടു വിദ്യാര്‍ത്ഥി മാടപ്പാട് സ്വദേശി അരവിന്ദിനാണ് പരിക്കേറ്റത്ഏറ്റുമാനൂര്‍: പേരൂര്‍കവലയിലെ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിലെ ക്ലാസ് മുറിയില്‍ അതിക്രമിച്ച് കയറിയ സംഘത്തിന്‍റെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്. കുത്തേറ്റ പ്ലസ് ടൂ ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥി മാടപ്പാട് സ്വദേശി അരവിന്ദ് കെ.രാജു (20) വിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടുകൂടിയായിരുന്നു സംഭവം. സംഭവത്തില്‍ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരു വിദ്യാഭ്യാസസ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ വില്ലൂന്നി സ്വദേശി പതിനേഴ്കാരനെ ഏറ്റുമാനൂര്‍ പോലീസും ഇയാളുടെ സഹായി ആർപ്പൂക്കര സ്വദേശി അമൽ രാജി (19) നെ ഗാന്ധിനഗർ പോലീസും കസ്റ്റഡിയില്‍ എടുത്തു. പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്.ഇടിക്കട്ട, കത്തി മുതലായ മാരകായുധങ്ങളുമായാണ് ആറംഗ സംഘം പേരൂര്‍ റോഡിലെ ബസ് സ്റ്റോപ്പില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനത്തിലേക്ക് കടന്നുചെന്നത്. ക്ലാസില്‍ കയറിയ നാല് പേര്‍ കുരുമുളക് പൊടി സ്പ്രേ ചെയ്ത ശേഷമാണ് അക്രമം അഴിച്ചുവിട്ടത്. പന്ത്രണ്ട് പെണ്‍കുട്ടികള്‍ സഹിതം മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ഈ സമയം ക്ലാസില്‍ ഉണ്ടായിരുന്നതായി കോളേജ് അധികൃതര്‍ പറഞ്ഞു. ഹെല്‍മറ്റുകൊണ്ട് തലയ്ക്കിട്ട് മാരകമായ രീതിയില്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതോടൊപ്പം അരവിന്ദിനെ  കത്തികൊണ്ട് കുത്തുകയായിരുന്നുവത്രേ. 


സംഭവത്തിന് തൊട്ടുമുമ്പ് വിദ്യാര്‍ത്ഥികല്‍ ഇരുവരും സ്ഥാപനത്തിന് താഴെ റോഡില്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഗുണ്ടാസംഘത്തെ പതിനേഴ്കാരനായ വിദ്യാര്‍ത്ഥി വിളിച്ചു വരുത്തുകയായിരുന്നുവത്രേ. കുപ്രസിദ്ധ ഗുണ്ടാനേതാവ് അലോട്ടിയുടെ സംഘത്തില്‍ പെട്ടവരാണ് അക്രമികളെന്ന് സംശയിക്കുന്നു. അക്രമത്തില്‍ അലങ്കോലമായ ക്ലാസ് മുറിയിലെ ഡസ്കിനും ബഞ്ചിനുമടിയില്‍ രക്തം തളം കെട്ടികിടക്കുകയാണ്. Share this News Now:
  • Google+
Like(s): 1016