Breaking News
എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

26 October, 2018 02:32:02 PM


'ഇനിയും നഷ്ടം സഹിക്കാന്‍ കഴിയില്ല'; 'അമ്മ' ഷോയ്ക്ക് താരങ്ങളെ വിട്ടുനല്‍കാനാവില്ലെന്ന് നിര്‍മ്മാതാക്കള്‍

റിഹേഴ്‍സലിനും മറ്റുമായി ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കാനാവില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍



കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി സമാഹരിക്കുന്നത് ലക്ഷ്യമാക്കി താരസംഘടനയായ 'അമ്മ' സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയ്ക്ക് വേണ്ടി താരങ്ങളെ വിട്ടുനല്‍കാന്‍ ആവില്ലെന്ന് നിര്‍മ്മാതാക്കള്‍. ഗള്‍ഫില്‍ ഡിസംബര്‍ ഏഴിന് നടക്കുന്ന ഷോയ്ക്ക് വേണ്ടി റിഹേഴ്‍സലിനും മറ്റുമായി ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കാനാവില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‍സ് അസോസിയേഷനാണ് 'അമ്മ'യ്ക്ക് കത്തയച്ചത്. തങ്ങളോട് സഹകരിക്കാതെ 'അമ്മ' എടുക്കുന്ന ഏകപക്ഷീയ തീരുമാനങ്ങളോട് യോജിക്കാനാവില്ലെന്നാണ് അസോസിയേഷന്‍ സെക്രട്ടറി എം രഞ്ജിത്ത് അയച്ച കത്തില്‍ പറയുന്നത്.


സ്റ്റേജ് ഷോയ്ക്ക് വേണ്ടി ഒരാഴ്ച ചിത്രീകരണം നിര്‍ത്തിവച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് 'അമ്മ' സെക്രട്ടറിയുടെ വാട്‍സ്ആപ് സന്ദേശം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് എത്തിയിരുന്നു. തങ്ങളോട് ആലോചിക്കാതെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ നടപടി തെറ്റാണെന്ന് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. 'പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍റെ കെട്ടിട നിര്‍മ്മാണത്തിനും ഇതര ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി സ്റ്റേജ് ഷോ സംഘടിപ്പിക്കാമെന്ന് വാഗ്‍ദാനം നല്‍കിയിരുന്നെങ്കിലും അമ്മ ഇതുവരെ സഹകരിച്ചിട്ടില്ല. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ഷോകളില്‍ മുന്‍നിര താരങ്ങളടക്കം പങ്കെടുക്കുകയും ചെയ്യുന്നു.'


പ്രളയക്കെടുതി സിനിമാമേഖലയെയും ബാധിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കാനാവില്ലെന്നുമാണ് നിര്‍മ്മാതാക്കളുടെ നിലപാട്. 'വിഷു വരെയുള്ള റിലീസുകളുടെ ചിത്രീകരണം കഷ്ടപ്പെട്ട് ക്രമീകരിച്ചാണ് മുന്നോട്ട് പോകുന്നത്. പ്രളയക്കെടുതിയില്‍ അകപ്പെട്ട ഞങ്ങളോട് വീണ്ടും നഷ്ടങ്ങള്‍ സഹിച്ചോളൂ എന്ന് പറഞ്ഞ് ഷോ നടത്തുന്നതിനോട് യോജിക്കാനാകില്ല', പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍റെ കത്തില്‍ പറയുന്നു.



Share this News Now:
  • Google+
Like(s): 58