25 October, 2018 07:04:57 PM


എം.ജി. യൂണിവേഴ്‌സിറ്റി യു.ജി. /പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷൻ : അപേക്ഷ ഇപ്പോള്‍

ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് 26ന് വെബ് ലിങ്ക് ഓപ്പൺ ആക്കും



കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല, 2018-19 അധ്യയന വർഷത്തിൽ ബി.എ/ബി.കോം, എം.എ/എം.കോം/എം.എസ്.സി (മാത്‌സ്) കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി കോഴ്‌സുകളിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, ഇംഗ്ലീഷ്, സംസ്‌കൃതം, മലയാളം, ഹിന്ദി, അറബിക്, കോമേഴ്‌സ് വിഷയങ്ങൾക്കും പി.ജി കോഴ്‌സുകളിൽ എം.എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്‌ക്യതം, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഫിലോസഫി , പൊളിറ്റിക്കൽ സയൻസ്,  സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, എം.എസ്.സി മാത്തമാറ്റിക്‌സ്, എം.കോം എന്നീ കോഴ്‌സുകൾക്കുമാണ് പ്രൈവറ്റ് രജിസ്‌ട്രേഷൻ. ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ സെമസ്റ്റർ സമ്പ്രദായത്തിലായിരിക്കും. പരീക്ഷകൾ ഓരോ വർഷത്തിലും നടത്തുന്നതായിരിക്കും.


ഡിഗ്രി കോഴ്‌സുകളിൽ ബി.എ/ബി.കോം (ഫുൾകോഴ്‌സ്), ബി.എ/ബി.കോം (പ്രഫഷണ. ബിരുദധാരികൾക്ക്), ബി.കോം ബിരുദധാരികൾക്കുള്ള ബി.എ കോഴ്‌സുകൾ എന്നിവയ്ക്ക് സി.ബി.സി.എസ് (2017) (മോഡൽ 1)ഫുൾ കോഴ്‌സുകൾ ഒഴികെയുള്ള ബിരുദ കോഴ്‌സുകളിൽ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്ററുകളിലേക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷനു പുറമെ ബി.കോം അഡീഷണൽ ഓപ്ഷണൽ/ഇലക്റ്റീവ്, സെക്കന്റ് ലാംഗ്വേജ് (കോമൺ കോഴ്‌സ്-II) മാറ്റം, അഡീഷണൽ ഡിഗ്രി, ഓപ്ഷണൽ/ഫാക്കൽറ്റി മാറ്റം, കോമൺ കോഴസ് I & II എന്നീ വിഭാഗങ്ങളിലും വ്യവസ്ഥകൾക്ക് വിധേയമായി രജിസ്‌ട്രേഷൻ അനുവദിക്കുന്നതാണ്.


ഒന്നും രണ്ടും സെമസ്റ്റർ ഡിഗ്രീ & പി.ജി ഫുൾ കോഴ്‌സ്
രജിസ്‌ട്രേഷനു വേണ്ടി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം


ഓൺലൈനായി അപേക്ഷിച്ചതിനു ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകൾക്കൊപ്പം സർവ്വകലാശാലയിലേക്ക് അയക്കേണ്ടതാണ്. ഫുൾ കോഴ്‌സ് ഒഴികെയുള്ള വിഭാഗങ്ങളിൽ രജിസ്‌ട്രേഷന് അപേക്ഷിക്കുന്നവർ സർവ്വകലാശാല വെബ്‌സൈറ്റിൽ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപേക്ഷിക്കണം. ഫീസിനൊപ്പം അപേക്ഷാഫോറങ്ങളുടെ ഫീസും അടയ്ക്കണം.


ഫീസ് അടയ്ക്കുന്ന വിധം


ഓൺലൈൻ രജിസ്‌ട്രേഷൻ കോഴ്‌സുകൾക്കുള്ള എല്ലാ ഫീസുകളും രജിസ്‌ട്രേഷൻ നടത്തുന്നതിനൊപ്പം ഓൺലൈൻ രജിസ്‌ട്രേഷൻ പോർട്ടലിലൂടെ മാത്രം അടയ്‌ക്കേണ്ടതാണ്. ഫുൾ കോഴ്‌സുകൾ ഒഴികെയുള്ള യു.ജി/പി.ജി കോഴ്‌സുകളുടെ രജിസ്‌ട്രേഷന് വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാ ഫോമുകൾ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതിനു ശേഷം എം.ജി.യു ഇ-പെയ്‌മെന്റ് പോർട്ടൽ (epay.mgu.ac.in ) വഴി ഫീസുകൾ അടയ്‌ക്കേണ്ടതാണ്. ഫീസ് അടയ്ക്കുമ്പോൾ ലഭിക്കുന്ന 'ഇ-രസീത്' അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ടതാണ്. അടച്ച ഫീസ് യാതൊരുകാരണവശാലും തിരികെ ലഭിക്കുന്നതല്ല.


വിശദവിവരങ്ങൾ വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. അപേക്ഷയുടെ പ്രിന്റിനൊപ്പം യോഗ്യതാ പരീക്ഷയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്, ടി.സി (ഒറിജിനൽ), മൈഗ്രേഷൻ സർട്ടിഫിക്കറ്റ് (മറ്റ് ബോർഡ്/യൂണിവേഴ്‌സിറ്റികളിൽ പഠനം നടത്തിയവർ), എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, റെകഗ്‌നീഷൻ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ (എൻ.ഐ.ഒ.എസ്/മറ്റ് സംസ്ഥാന ബോർഡിൽ/യൂണിവേഴ്‌സിറ്റിയിൽ പഠനം നടത്തിയവർ), എസ്.എസ്.എൽ.സി/പത്താംക്ലാസ് സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു കോപ്പി, സ്വന്തം വിലാസമെഴുതിയ 52 രൂപ സ്റ്റാമ്പ് ഒട്ടിച്ച 353 മി.മി x 250 മി.മി സൈസ് കവർ എന്നിവ കൂടി സമർപ്പിക്കണം.


അപേക്ഷകളും അനുബന്ധ രേഖകളും പ്രൊഫസർ ഇൻ ചാർജ് ഓഫ് പ്രൈവറ്റ് രജിസ്‌ട്രേഷൻ, മഹാത്മാഗാന്ധി സർവ്വകലാശാല, തപാൽ സെക്ഷൻ-റൂം നമ്പർ-49, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം - 686560 എന്ന വിലാസത്തിൽ രജിസ്‌ട്രേഡ് തപാലിൽ അയക്കണം.


പി.ജി.കോഴ്‌സുകളുടെ പ്രൈവറ്റ് രജിസ്‌ട്രേഷന് 2018 ഏപ്രിൽ/മേയ് സെഷനിലോ അതിനുമുമ്പോ, ഡിഗ്രി കോഴ്‌സുകളുടെ പ്രൈവറ്റ് രജിസ്‌ട്രേഷന് 2018 ജൂലൈ സെഷനിലോ അതിനുമുമ്പോ യോഗ്യതാ പരീക്ഷ പാസായവർക്ക് മാത്രമേ ഈ അക്കാദമിക വർഷം അപേക്ഷിക്കാനാകൂ.


www.mgu.ac.in വൈബ്സൈറ്റിൽ അഡ്മിഷൻ 2018 എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ ഓൺലൈൻ രജിസ്‌ട്രേഷനുള്ള ലിങ്ക്  ലഭിക്കും. പ്രൈവറ്റ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ കത്തിടപ്പാടുകളും രേഖകളും പ്രൊഫസർ ഇൻ ചാർജ് ഓഫ് പ്രൈവറ്റ് രജിസ്‌ട്രേഷൻ, മഹാത്മാഗാന്ധി സർവ്വകലാശാല, തപാൽ സെക്ഷൻ-റൂം നമ്പർ-49, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം- 686560 എന്ന വിലാസത്തിൽ മാത്രമായിരിക്കണം. വിശദമായ വിവരങ്ങൾക്ക് www.mgu.ac.in വെബ് സൈറ്റ് സന്ദർശിക്കുക.


അപേക്ഷകൾ പിഴകൂടാതെ 2018 നവംബർ 25 വരെയും, 1000/- രൂപ പിഴയോടു കൂടി 2018 ഡിസംബർ 06 വരെയും, 2000/- രൂപ പിഴയോടു കൂടി 2018 ഡിസംബർ 17 വരെയും സ്വീകരിക്കും. അപേക്ഷകളിലെ വിവരങ്ങൾ തിരുത്തുവാൻ ആഗ്രഹിക്കുന്നവർ അതിനുള്ള അപേക്ഷകൾ ആദ്യം സമർപ്പിച്ചിട്ടുള്ള അപേക്ഷാ പ്രിന്റൗട്ടിന്റെ കോപ്പിയും കറക്ഷൻ ഫീസ് 500/- രൂപയുടെ എം.ജി.യു ഇ-പെയ്മന്റ് ഇ-രസീതും സഹിതം 2019 ജനുവരി 1 മുതൽ 30 വരെ സർവ്വകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷൻ സെക്ഷനിൽ നേരിട്ടൊ തപാൽ വഴിയൊ ഹാജരാക്കേണ്ടതാണ്. പിന്നീട് തിരുത്തലുകൾ അനുവദിക്കുന്നതല്ല. അപേക്ഷകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് വെബ് ലിങ്ക് ഓപ്പൺ ആക്കുന്ന തീയതി:- 26.10.2018.



Share this News Now:
  • Google+
Like(s): 257