04 March, 2016 03:23:29 PM


പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി : കൊലക്കേസ് വിചാരണ നിര്‍ത്തിവച്ചു



കൊല്ലം : ഹാര്‍ബര്‍ വകുപ്പ് ജീവനക്കാരന്‍ കൊല ചെയ്യപ്പെട്ട കേസില‌െ ഒന്നാം പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും കേസിന്‍റെ വിചാരണ നിര്‍ത്തി വയ്ക്കണമെന്നും അപേക്ഷിച്ച് ഒന്നാം പ്രതിഭാഗം വക്കീല്‍ ജി.ഗോപകുമാര്‍ ഹര്‍ജി ബോധിപ്പിച്ചിരുന്നു. 

ഹര്‍ജി പൊള്ളയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കൊട്ടിയം എന്‍.അജിത് കുമാര്‍ ഉന്നയിച്ചതോടെ ആശുപത്രി സൂപ്രണ്ടിനോട് ഫാറൂഖിനെ ചികിത്സിച്ചതിന്‍റെ റിപ്പോര്‍ട്ട് തേടി. പിന്നീട് ഫാറൂഖിന്‍റെ നിസഹകരണം മൂലം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ച് നിരീക്ഷിക്കണമെന്ന ഡോക്ടര്‍ മിനിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ അടിയന്തിരമായി പ്രതയെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. റിപ്പോര്‍ട്ട് ഹാജരാക്കുവാന്‍ കേസ് നാളത്തേക്ക് മാറ്റി. 

കരുനാഗപ്പള്ലി ആലപ്പാട് അഴീക്കല്‍ കുന്നേല്‍വീട്ടില്‍ അനിലി(39)നെ കഴുത്തറുത്ത് കൊന്നു എന്നതാണ് കേസ്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K