Breaking News
എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

25 October, 2018 02:25:09 PM


പ്രധാനമന്ത്രി നരേന്ദ്ര മോദി ദൈവത്തിന്‍റെ വരദാനമാണ്: ശിവരാജ് സിംഗ് ചൗഹാൻ

നരേന്ദ്ര മോദി ജനങ്ങളുടെ ഹൃദയത്തിലുണ്ട്, നരേന്ദ്ര മോദിക്ക് പിന്നാലെയാണ് രാജ്യത്തെ ജനങ്ങൾ



ഭോപ്പാല്‍: മധ്യപ്രദേശിൽ ഇത്തവണയും ഒരു ഭീഷണിയും ഇല്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യാപം ഉൾപ്പടെയുള്ള ആരോപണങ്ങളൊന്നും തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാവില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദൈവത്തിന്‍റെ വരദാനമാണെന്നും ശിവരാജ് സിംഗ് ചൗഹാൻ പറയുന്നു.


ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ജനങ്ങളുടെ അനുഗ്രഹം ഇത്തവണയും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. നരേന്ദ്ര മോദി ജനങ്ങളുടെ ഹൃദയത്തിലുണ്ട്. നരേന്ദ്ര മോദിക്ക് പിന്നാലെയാണ് രാജ്യത്തെ ജനങ്ങൾ. ദൈവത്തിന്‍റെ വരദാനമാണ് നരേന്ദ്ര മോദി. കോണ്‍ഗ്രസിന് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം വിശദമാക്കി.


കോണ്‍ഗ്രസിന്‍റെ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും. കള്ളപ്രചരണങ്ങൾ ജനങ്ങൾക്കിടയിൽ വിലപ്പോകില്ല. ആരോപണങ്ങളൊക്കെ കോടതി തന്നെ അവഗണിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീണ്ടും അധികാരത്തിൽ എത്തിയാൽ എല്ലാവര്‍ക്കും വീട്, വൈദ്യുതി, ആരോഗ്യ സഹായം, കുട്ടികൾക്ക് പഠന സഹായം അങ്ങനെ നിരവധി പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 



Share this News Now:
  • Google+
Like(s): 46