25 October, 2018 02:19:11 PM


തലയില്ലാത്ത കോഴിയെപ്പോലെ പ്രത്യേക ജീവിയെ കടല്‍ത്തട്ടില്‍ കണ്ടെത്തി

അത്ഭുത ജീവിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ തലയില്ലാത്ത കോഴിയാണെന്നേ തോന്നൂ



തലയില്ലാത്ത കോഴിയെപ്പോലെ പ്രത്യേക ജീവിയെ കടല്‍ത്തട്ടില്‍ കണ്ടെത്തി. അത്ഭുത ജീവിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ തലയില്ലാത്ത കോഴിയാണെന്നേ തോന്നൂ. ആദ്യമായാണ് ഈ ജീവി ക്യാമറയില്‍ പതിയുന്നത്. അതോടെ തലയില്ലാത്ത കോഴി ഭീകരന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.


പാചകത്തിന് വൃത്തിയാക്കി വെച്ച കോഴിയുടെ രൂപവുമായി സാദൃശ്യമുള്ളതിനാലാണ് തലയില്ലാത്ത കോഴി എന്ന് പേരുവീണത്. അത്ഭുത ജീവിയുടെ വീഡിയോ പുറത്തു വിട്ടതോടെ വന്‍ കൗതുകമാണ് ശാസ്ത്രലോകത്ത് ഉണ്ടാകുന്നത്. ഇത് എന്താണെന്ന് അറിയാനുള്ള പെടാപാടിലാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് കോഴി ഭീകരന്‍. 



Share this News Now:
  • Google+
Like(s): 109