Breaking News
എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

25 October, 2018 10:40:10 AM


സ്റ്റോപ്പിൽ ബസ് നിർത്താഞ്ഞത് ചോദ്യം ചെയ്ത യുവാവിന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ വക മര്‍ദ്ദനം

ആലുവ വെളിയത്ത് നാട് സ്വദേശി സുൽഫിക്കറിനാണ് ബസിനുള്ളിൽ വച്ച് മർദ്ദനമേറ്റത്



ആലുവ: സ്റ്റോപ്പിൽ ബസ് നിർത്താതിരുന്നത് ചോദ്യം ചെയത യുവാവിനെ കെഎസ്ആർടിസി ബസിലെ ജീവനക്കാർ മർദിച്ചതായി പരാതി. ആലുവ വെളിയത്ത് നാട് സ്വദേശി സുൽഫിക്കറിനാണ് ബസിനുള്ളിൽ വച്ച് മർദ്ദനമേറ്റത്. ആലുവ പറവൂർ കവലയിൽ നിന്ന്  നെടുമ്പാശ്ശേരിയിലേക്ക്  യാത്ര ചെയ്യാനായി കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറിയപ്പോഴാണ് സുൾഫിക്കറിന് മർദ്ദനമേററത്.  സ്റ്റോപ്പിൽ യാത്രക്കാർ കൈകാണിച്ചെങ്കിലും ബസ് നിർത്തിയില്ല.  തൊട്ടടുത്തുള്ള ട്രാഫിക് സിഗ്നലിൽ  ബസ് നിർത്തേണ്ടി വന്നപ്പോൾ സ്റ്റോപ്പിലുണ്ടായിരുന്നവർ ഓടിയെത്തി ബസിൽ കയറി. 


ഇവർ സ്റ്റോപ്പിൽ നിർത്താതിരുന്നത് ചോദ്യം ചെയ്തു. തുടർന്ന് കണ്ടക്ടറും യാത്രക്കാരും തമ്മിൽ തർക്കമുണ്ടായി. ഇ ദൃശ്യങ്ങൾ പകർത്തിയതോടെ സുൾഫിക്കറിന്‍റെ  മൊബൈൽ കണ്ടക്ടർ പിടിച്ച് വാങ്ങി.  തുടർന്ന് ബസ് നിർത്തി ഇറങ്ങി വന്ന ഡ്രൈവറും കണ്ടക്ടറും ചേർന്ന് മർദിക്കുകയായിരുന്നു.


ഇരുവരും ചേർന്ന്  യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ മൊബൈലിൽ പകർത്തി.  മർദ്ദനത്തെ തുടർന്ന് പരുക്കേറ്റ സുൾഫിക്കർ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
 



Share this News Now:
  • Google+
Like(s): 67