Breaking News
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ കസ്റ്റഡിയിലെടുത്തു... പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

23 October, 2018 05:16:23 PM


മണ്ഡലകാലത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അത് കൈവിട്ട കളിയാകും; മുന്നറിയിപ്പുമായി ബിജെപി

അഞ്ചു ദിവസത്തെ അനുഭവം കൊണ്ട് സർക്കാർ പാഠം പഠിച്ചില്ലങ്കിൽ കൂടുതൽ അപകടത്തിലേക്കായിരിക്കും കാര്യങ്ങള്‍ പോകുന്നത്



കൊച്ചി: ശബരിമലയിലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് മണ്ഡലകാലത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അത് കൈവിട്ട കളിയാകുമെന്ന് ബിജെപി നേതാവ് എംടി രമേശ്. മണ്ഡലകാലത്ത് നടതുറക്കുമ്പോൾ ഇതായിരിക്കില്ല സ്ഥിതി, ലക്ഷക്കണക്കിന് അയ്യപ്പഭക്തർ എത്താൻ പോവുകയാണ്. സർക്കാർ കാര്യങ്ങൾ മനസിലാക്കണം. അഞ്ചു ദിവസത്തെ അനുഭവം കൊണ്ട് സർക്കാർ പാഠം പഠിച്ചില്ല എങ്കിൽ കൂടുതൽ അപകടത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്നും എംടി രമേശ് പറഞ്ഞു.


മുഖ്യമന്ത്രി നുണ പറഞ്ഞു ജനങ്ങളെ  തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. മുഖ്യമന്ത്രി അയ്യപ്പ ഭക്തരെ ആക്ഷേപിക്കുന്നതു അപമാനകരമാണ്. ഒരു യുവതിയെ പോലും മല കയറ്റാൻ ആകാത്തതിന്‍റെ ഇച്ഛാഭംഗം  ആള്‍ക്കൂട്ടത്തിൽ ഉടുതുണി നഷ്ടപെട്ടവന്‍റെ ജാള്യത ആണ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രിക്ക് മാത്രമാണ് ഗൂഢാലോചന എന്ന് സംശയം. സന്നിധാനത്തു എന്ത് അക്രമം ഉണ്ടായത് എന്ന് മുഖ്യമന്ത്രി പറയണം. അധികാര ഗർവ് കൊണ്ട് വിശ്വാസികളെ പീഡിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കേണ്ട.


കേരളം കണ്ട ഏറ്റവും നുണയനായ മുഖ്യമന്ത്രി എന്ന് തെളിയിക്കുന്ന രീതിയിൽ ആണ് പിണറായി സംസാരിക്കുന്നത്.  തന്ത്രിയെ ജീവനക്കാരൻ ആയി മാത്രം കാണുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണ്. കേരളത്തിൽ ബോധപൂർവം പ്രകോപനം ഉണ്ടാക്കാൻ ഉള്ള ശ്രമം ആണ് സർക്കാർ നിലപാട്.


ശബരിമലയെ തകർക്കാൻ ഉള്ള അരാജകവാദികളുടെ ശ്രമത്തെ സർക്കാർ പിന്തുണക്കുന്നു. തറയിൽ ചമ്രം പടിഞ്ഞിരുന്ന് ശരണം വിളിച്ചതാണോ ക്രിമിനൽ പ്രവർത്തനം എന്നും ശബരിമല ഇൻകുലാബ് വിളിക്കാനുള്ള കേന്ദ്രമല്ലെന്നും എംടി രമേശ് പറഞ്ഞു. മദനിക്ക് വേണ്ടി നിയമസഭാ വിളിച്ചു ചേർത്തവർ എന്തിനാണ് ശബരിമല ചർച്ച ചെയ്യാൻ സമ്മേളനം വിളിക്കാൻ വിമുഖത കാണിക്കുന്നത്. ഉടന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Share this News Now:
  • Google+
Like(s): 23