Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

23 October, 2018 03:57:04 PM


വയറുവേദനയുമായെത്തിയ മൂന്നാം ക്ലാസ്സുകാരി മരിച്ചു: കോട്ടയം കിംസ് ആശുപത്രിയിൽ സംഘർഷാവസ്ഥ

ഏറ്റുമാനൂർ എസ് എഫ് എസ് പബ്ളിക്ക് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി എയ്ൻ അൽഫോൺസ് ആണ് മരിച്ചത്കോട്ടയം: വയറുവേദനയുമായി എത്തിയ പെൺകുട്ടി മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിൽ സംഘർഷാവസ്ഥ. കോട്ടയം കുടമാളൂരില്‍ പ്രവര്‍ത്തിക്കുന്ന കിംസ് ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഏറ്റുമാനൂർ എസ് എഫ് എസ് പബ്ളിക്ക് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയും ആർപ്പൂക്കര പനമ്പാലം കാവിൽ വീട്ടിൽ പരേതനായ ജുബേഷ് എന്ന എ. വി ചാക്കോയുടെയും  ബീന (മറിയം)യുടെയും മകൾ എയ്ൻ അൽഫോൺസ് ജുബേഷ് (8) ആണ് മരിച്ചത്.

വയറുവേദനയുമായി എത്തിയ കുട്ടിയെ ആശുപത്രിയിൽ മണിക്കൂറുകളോളം ചികിത്സ നൽകിയില്ലെന്നും, മുതിർന്ന ഡോക്ടർമാർ ആരും തന്നെ പരിശോധിച്ചില്ലെന്നുമാണ് പരാതി. രാത്രി എട്ടരയോടെ സ്ഥിതി ഗുരുതരമായി വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും പതിനൊന്നരയോടെ കുട്ടി മരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും വേദന കലശലായതിനെ തുടര്‍ന്ന്  വൈകിട്ട് വീണ്ടും ആശുപത്രിയില്‍ എത്തുകയായിരുന്നു. പക്ഷെ ഡോക്ടര്‍ വേണ്ടവിധം പരിശോധിച്ചില്ലെന്നാണ് പരാതി. 

വയറുവേദനയെ തുടർന്ന് മാസങ്ങളായി മെഡിക്കൽ കോളേജ് ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലും എയ്‌നെ ചികിത്സിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. ഒരു വർഷം മുൻപാണ് എയ്‌ലിന്‍റെ പിതാവ് ജുബേഷ് മരിച്ചത്. മാലിയിൽ നഴ്‌സായ ബീന ഭര്‍ത്താവിന്‍റെ ചരമവാർഷിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും, സഹോദരിയുടെ വിവാഹ നിശ്ചയത്തിനുമായാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. കുട്ടിയുടെ വയറുവേദന മാറാതെ വന്നതോടെ കുട്ടിയെ കിംസിൽ കാണിക്കാൻ തീരുമാനിക്കുകയായിരുന്നുവത്രേ.


തിങ്കളാഴ്ച രാവിലെ കിംസ് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ജിസ് എന്ന ഡോക്ടറായിരുന്നു ആദ്യം പരിശോധിച്ചത്. തുടർന്ന് ഗ്യാസ്‌ട്രോ വിഭാഗത്തിലേയ്ക്ക് അയച്ചു. ഇവിടെ ശോഭനാദേവി എന്ന ഡോക്ടര്‍ പരിശോധിച്ചു. ഗ്യാസിന്‍റെ പ്രശ്‌നമാണെന്ന് അറിയിച്ച ശോഭനാദേവി, പൊടിയരിക്കഞ്ഞി നൽകിയാൽ മതിയെന്നും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും പറഞ്ഞ് കുട്ടിയെയും കൂട്ടി വീട്ടിലേയ്ക്ക് മടങ്ങാൻ നിർദേശിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഡോക്ടറുടെ മുറിയിൽ വച്ച് കുട്ടി ഛർദിച്ചിട്ട് പോലും ഇവർ കാര്യമായ പരിശോധന നടത്തിയില്ലെന്നാണ് ആരോപണം.


വേദന കലശലായതോടെ വൈകുന്നേരം ബന്ധുക്കൾ കുട്ടിയുമായി വീണ്ടും ആശുപത്രിയിൽ എത്തി. എന്നാൽ, ഡോക്ടർമാർ പരിശോധിച്ച ശേഷം കുട്ടിയെ നേരെ ഐ.സി.യുവിലേയ്ക്ക് മാറ്റുകയായിരുന്നു. പതിനൊന്നര മണിയോടെ കുട്ടിയുടെ മരണം സംഭവിക്കുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. ഇതേ തുടർന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ബീന ആശുപത്രിയുടെ മുകളിലെ നിലയിൽ നിന്നും താഴോട്ട് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ബന്ധുക്കൾ പിടിച്ചു മാറ്റുകയായിരുന്നു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് പൊലീസും സ്ഥലത്ത് എത്തി. തുടർന്ന് ആശുപത്രിയ്ക്ക് വീഴ്ചയുണ്ടായെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

എന്നാല്‍ കുട്ടിക്ക് കൃത്യമായ ചികിത്സയാണ് നല്‍കിയതെന്നും, രാവിലെ എത്തിയപ്പോള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അഡ്മിറ്റ് ആകാന്‍ ആവശ്യപ്പെട്ടുവെങ്കിലും കുട്ടിയുടെ അമ്മയ്ക്ക് മടങ്ങിപോകണമെന്നതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിക്കാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. പാന്‍ക്രിയാസ് സംബന്ധമായ അസുഖമായിരുന്നു കുട്ടിക്കെന്നും ഏറെ വൈകിയാണ് കിംസില്‍ ചികിത്സയ്ക്കായി കുട്ടിയെ എത്തിച്ചതെന്നുമാണ് പറയുന്നത്.

കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയില്‍ പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംഭവത്തിൽ ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം തുടർ അന്വേഷണം ആരംഭിക്കും. ഒരു മാസത്തിനിടെ കോട്ടയത്ത് രണ്ടാമത്തെ ആശുപത്രിയ്‌ക്കെതിരെയാണ് ചികിത്സാപിഴവിന്‍റെ പേരില്‍ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രസവത്തെ തുടർന്ന് പനച്ചിക്കാട് കുഴിമറ്റം സ്വദേശിയായ സിനി വർഗീസ് മരിച്ച സംഭവത്തിൽ മാങ്ങാനം മന്ദിരം ആശുപത്രിയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണ്.

Share this News Now:
  • Google+
Like(s): 1835