Breaking News
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ കസ്റ്റഡിയിലെടുത്തു... പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

23 October, 2018 03:18:12 PM


ശബരിമല: തുടര്‍നടപടി സംബന്ധിച്ച ദേവസ്വം ബോര്‍ഡിന്‍റെ ആശയക്കുഴപ്പം തുടരുന്നു

ബോര്‍ഡ് യോഗം ഇന്ന് ചര്‍ച്ച ചെയ്യുമെന്ന നിലപാട് പ്രസിഡന്‍റ് തിരുത്തിതിരുവനന്തപുരം: സ്ത്രീപ്രവേശനവിധിയിലെ തുടര്‍നടപടിയെച്ചൊല്ലി ദേവസ്വം ബോര്‍ഡിലെ ആശയക്കുഴപ്പം തുടരുന്നു. ബോര്‍ഡ് യോഗം ഇന്ന് ചര്‍ച്ച ചെയ്യുമെന്ന നിലപാട് പ്രസിഡന്‍റ് തിരുത്തി. തീരുമാനം നീളുന്ന സാഹചര്യത്തിലാണ് തുടർനടപടികൾ ഇന്ന് ചർച്ച ചെയ്യുന്നില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചത്. അതിനിടെ ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷന്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.


ഒരാഴ്ചക്കിടെ രണ്ടാമതും ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റി. ശബരമിലയിലെ സാഹചര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചത്. ഇത് തിരിച്ചടിയാകുമെന്ന നിയമവിദഗ്ധകരുടെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് ആ നീക്കം ഉപേക്ഷിച്ചു. വിശ്വാസികളുടെ താത്പര്യവും, ആചാരവും സംരക്ഷിക്കാന്‍ സുപ്രീംകോടതില്‍ ഇടെപെടുമെന്നായിരുന്നു ഇന്നലെത്തെ പ്രഖ്യാപനം.


ഇന്ന് ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് ഒരു മണിക്കൂറിനകം സത്രീപ്രവേശന കേസിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നില്ല എന്ന ഔദ്യോഗിക അറിയിപ്പ് വന്നു. നവംബര്‍ 13ന് റിട്ട് ഹര്‍ജികള്‍ സു്പ്രീംകോടതി പരിഗണിക്കും. ദേവസ്വം ബോഡിന്‍റെ അഭിപ്രായം കോടതി തേടുമ്പോള്‍ അറിയിക്കാനാണ് നീക്കം. മണ്ഡലകാലത്തും സന്നിധാനത്ത് പ്രക്ഷോഭകരുടെ സാന്നിദ്ധ്യമുണ്ടാകാം. യുവതി പ്രവേശം തടയാനുള്ള ശ്രമം വലിയ ക്രമസമാധാന പ്രശനത്തിന് വഴിവച്ചേക്കാം. ഇതുവരെ നടന്ന അക്രമങ്ങളില്‍ 16 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.Share this News Now:
  • Google+
Like(s): 52